15 Jan 2022 5:36 AM IST
Summary
റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ നിര്‍മ്മാണത്തിലെ മുന്‍നിര കമ്പനിയാണിത്.
ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്, വാണിജ്യ, റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വികസനത്തില്‍ വൈവിധ്യമാര്‍ന്ന സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ്. ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് 2006 ല്‍ നിലവില്‍ വന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ നിര്‍മ്മാണത്തിലെ മുന്‍നിര കമ്പനിയാണിത്.
പ്രധാന ഇന്ത്യന്‍ മെട്രോകളില്‍ ഉടനീളം പാര്‍പ്പിട, വാണിജ്യ, പദ്ധതികളുടെ നിര്‍മ്മാണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 32,189 കോടി രൂപയുടെ മൊത്ത വികസന മൂല്യവും 2018 മാര്‍ച്ച് 31 വരെ 7,090 കോടി രൂപയുടെ ആസ്തിയും 33.91 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള, 15 സ്ഥലങ്ങളില്‍ സജീവ പ്രോജക്ടുകളുമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്.
വാണിജ്യ, റസിഡന്‍ഷ്യല്‍ ഡെവലപ്മെന്റില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുണ്ട്. കൂടാതെ ഇടത്തരം പ്രീമിയം മുതല്‍ സൂപ്പര്‍ ലക്ഷ്വറി വരെയുള്ള വിപുലമായ ശ്രേണിയിലുള്ള പ്രോജക്ടുകളുമുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കില്‍ 2,588 ഏക്കര്‍ സെസ് ഭൂമി കമ്പനിയുടെ കൈവശമുണ്ട്. പ്രവര്‍ത്തനം ഇന്ത്യയ്ക്ക് പുറത്തേക്ക് വിപുലപ്പെടുത്തിക്കൊണ്ട്, സെന്‍ട്രല്‍ ലണ്ടനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രക്രിയയിലാണ് കമ്പനി.
പഠിക്കാം & സമ്പാദിക്കാം
Home
