image

15 Jan 2022 7:30 AM IST

Realty

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്

MyFin Desk

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്
X

Summary

സ്‌കൈലൈന്‍ ബില്‍ഡേഴ്സിന്റെ പ്രോജക്ടുകള്‍ സുസ്ഥിര വികസന കാഴ്ചപ്പാടോടെ ഐജിബിസി ഗ്രീന്‍ ഹോം സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തവയാണ്.


1989 ല്‍ കൊച്ചിയിലെ ഗാന്ധി നഗറില്‍ സ്‌കൈലൈന്‍ മാന്‍ഷന്‍ എന്ന പേരില്‍ ആദ്യത്തെ പദ്ധതി ആരംഭിച്ചു. സ്‌കൈലൈന്‍ ബില്‍ഡേഴ്സ് അതിന്റെ തുടക്കം മുതല്‍ സമയബന്ധിതമായി പണിപൂര്‍ത്തിയാക്കുന്നതിലും, ഗുണനിലവാരം, വിശ്വാസ്യത തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനും ശ്രദ്ധിക്കുന്നു. ആഡംബരവും, ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന അപ്പാര്‍ട്ടുമെന്റുകളും വില്ലകളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്.

ഇത് നിക്ഷേപകരെയും, താമസക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. 32 വര്‍ഷത്തിനുള്ളില്‍, സ്‌കൈലൈന്‍ ബില്‍ഡേഴ്സ് സംസ്ഥാനത്തുടനീളം 7,550 ലധികം വീടുകള്‍ കൈമാറി കഴിഞ്ഞു. സ്‌കൈലൈന്‍ ബില്‍ഡേഴ്സിന്റെ പ്രോജക്ടുകള്‍ സുസ്ഥിര വികസന കാഴ്ചപ്പാടോടെ ഐജിബിസി ഗ്രീന്‍ ഹോം സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തവയാണ്.

അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, വാണിജ്യ ഇടങ്ങള്‍ എന്നിവയെല്ലാം കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ സ്‌കൈലൈന്‍ വാഗ്ദാനം ചെയ്യുന്നു. ലക്ഷ്വറി വില്ലകള്‍, ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി ഗാര്‍ഡന്‍ ബംഗ്ലാവുകള്‍, സ്‌കൈ വില്ലകള്‍, സ്‌കൈ മാന്‍ഷനുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിക്കുന്നത്. സ്‌കൈലൈന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2001 മാര്‍ച്ച് 21 ന് രൂപീകരിച്ച ലിസ്റ്റ് ചെയ്യപ്പെടാത്ത സ്വകാര്യ കമ്പനിയാണ്.