image

28 March 2026 12:14 PM IST

Realty

എല്ലാം ലക്ഷ്വറിയല്ലേ? ഇന്ത്യൻ നഗരങ്ങളിലേക്ക് പടർന്ന് കൂടുതൽ ആഡംബര ഹോട്ടലുകൾ

MyFin Desk

more luxury hotels spreading to indian cities
X

Summary

luxury hotel chains increasing in indian cities


ഇന്ത്യയിലെ ലക്ഷ്വറി ഹോട്ടൽ വ്യവസായ രംഗം പിടിച്ചടക്കാൻ നിരവധി വമ്പൻ ബ്രാൻഡുകൾ വരുന്നു. ഓരോ വർഷവും ഈ മേഖല വലിയ വളർച്ച കൈവരിക്കുകയാണ്. ഉയർന്ന ആസ്തിയുള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നതും യുവാക്കളുടെ എണ്ണം ഉയരുന്നതുമൊക്കെ പ്രീമിയം ഹോട്ടലുകൾക്ക് ആവശ്യകത വർധിപ്പിക്കുന്നു. പ്രധാന അന്താരാഷ്ട്ര, ആഭ്യന്തര ബ്രാൻഡുകൾ എല്ലാം, വളരുന്ന ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യം ശക്തമാക്കുകയാണ്.

മാരിയറ്റ് ഇന്റർനാഷണൽ, അക്കോർ, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ ആഡംബര ഹോട്ടൽ ശൃംഖലകൾ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യൻ ഹോട്ടൽസ് കമ്പനി , ലീല പാലസസ്, ഒബറോയ് ഗ്രൂപ്പ് ഹോട്ടൽസ് തുടങ്ങിയവയും ശക്തമായ മത്സരവുമായി രംഗത്തുണ്ട്.

2025ലെ 364 കോടി ഡോളറിൽ നിന്ന് 2031 ആകുമ്പോഴേക്കും 11.31 ശതമാനം വളർച്ചയോടെ 693 കോടി ഡോളറായി വിപണി വളരുമെന്നാണ് പ്രതീക്ഷകൾ. പ്രധാന നഗരങ്ങൾ മുതൽ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വരെ പ്രീമിയം ഹോട്ടലുകൾക്ക് ഡിമാൻഡുണ്ട്. 2031 ആകുമ്പോഴേക്കും 11,800 മുറികളുള്ള 77 ഹോട്ടലുകൾ കൂടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള ആഡംബര ഹോട്ടൽ ഇൻവെന്ററിയുടെ മൂന്നിൽ രണ്ട് ഭാഗമാണിത്.

ലീല പാലസസ് അടുത്തിടെ കൂർഗിലെ ഒരു അൾട്രാ-ലക്ഷ്വറി റിസോർട്ട് 560 കോടി രൂപയ്ക്ക് ഏറ്റെടുത്തു, ഇത് ദി ലീല കൂർഗ് ഫോറസ്റ്റ് സാങ്ച്വറി എന്ന് ഈ റിസോർട്ട് അറിയപ്പെടും. നിലവിലെ ബ്രാൻഡഡ് ആഡംബര ഹോട്ടൽ ശൃംഖലയുടെ വളർച്ചാ പ്രതീക്ഷകൾ ശരിവയ്ക്കുന്നതാണ് പല വൻകിട കമ്പനികളുടെയും ശതകോടികളുടെ പ്രോജക്റ്റുകൾ.

വരുന്നു അന്താരാഷ്ട്ര ബ്രാൻഡുകളും

കാലിഫോർണിയയിലെ മാക്, ഫ്രാൻസിലെ ഹിൽട്ടൽ തുടങ്ങിയ ആഗോള ബ്രാൻഡുകൾ കൂടുതൽ പ്രോജക്റ്റുകളുമായി ഇന്ത്യയിലേക്കെത്തുകയാണ്. മാക് അൾട്രാ-ലക്ഷ്വറി ഹോട്ടലുകൾ ആദ്യമായാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഹിൽട്ടൺ ജയ്പൂരിൽ പുതിയ പ്രോജക്റ്റുകൾ തുടങ്ങുകയാണ്. ഗോവയിലും പ്രോജക്റ്റുകൾ വരും. ഫെയർമോണ്ട് ആഗ്ര 2026 അവസാനത്തോടെ ആരംഭിക്കുന്ന ഹോട്ടൽ യമുനയുടെ തീരത്താണ്. 205 മുറികളുള്ള പ്രോപ്പർട്ടി ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ ഒന്നുകൂടെയാകും.