image

6 Jan 2024 11:23 AM GMT

Realty

6,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് ബികെ മോദി ഗ്രൂപ്പ്

MyFin Desk

BK Modi Group aims to invest Rs 6,000 crore
X

Summary

  • 750 കോടിയുടെ രണ്ട് പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  • ഡല്‍ഹിയിലെ സാകേതില്‍ ആരോഗ്യ നഗരം വികസിപ്പിക്കാന്‍ മോദി ഗ്രൂപ്പ് 4,000 കോടി രൂപ നിക്ഷേപിക്കും
  • ഇന്ത്യയിലുടനീളം ഹോളിസ്റ്റിക് വെല്‍നസ് സെന്ററുകള്‍ തുറക്കാനും പദ്ധതിയിടുന്നുണ്ട്


ന്യൂഡല്‍ഹി: രണ്ട് റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് ഭൂപേന്ദ്ര മോദി ഗ്രൂപ്പ്. ഡല്‍ഹിയിലെ സാകേതില്‍ ആരോഗ്യ നഗരം വികസിപ്പിക്കാന്‍ മോദി ഗ്രൂപ്പ് 4,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മോഡിപൂരില്‍ നഗര വികസന പദ്ധതികളില്‍ 2,000 കോടി രൂപ നിക്ഷേപിക്കാനും ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്.

ഒരു നഗരവും ആശുപത്രിയും മറ്റ് പദ്ധതികളും ആയിരിക്കും സാകേത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. മോദിപ്പൂരില്‍ നഗര വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന് പുറത്ത് 2,000 കോടി രൂപ നിക്ഷേപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളറിന്റേതാവും നിക്ഷേപം.

സാകേത് പദ്ധതിയില്‍ 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് പ്രധാന കെട്ടിടങ്ങളും താമസ സൗകര്യങ്ങളും ഒരു ആശുപത്രിയുമാണ് ഉള്‍പ്പെടുത്തുക.

മെഡിക്കല്‍ ഓഫീസ് കെട്ടിടങ്ങള്‍, 24,000-ലധികം ക്വാട്ടേണറി ബെഡ് സൗകര്യങ്ങള്‍, വെല്‍നസ് റെസിഡന്‍സുകള്‍, വയോജന പരിചരണം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര ആരോഗ്യ സംരക്ഷണ കേന്ദ്രമായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിന്റെ ഭാഗമായി 750 കോടിയുടെ രണ്ട് പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മള്‍ട്ടിപ്ലക്സുകള്‍, മാളുകള്‍, ആഡംബര ഹോട്ടലുകള്‍, നഗര വസതികള്‍, സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഫ്യൂച്ചറിസ്റ്റിക് നിര്‍മ്മാണ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചറുകളുള്ള ഒരു സ്മാര്‍ട്ട് സിറ്റിയായിരിക്കുമെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലുടനീളം ഹോളിസ്റ്റിക് വെല്‍നസ് സെന്ററുകള്‍ തുറക്കാനും പദ്ധതിയിടുന്നുണ്ട്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ വികസനത്തിനായി മിയാമി ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ദി ലിന്‍ഡ് കമ്പനിയുമായി മോദി ഗ്രൂപ്പ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.