image

4 Dec 2023 3:00 PM GMT

Realty

കടത്തിൽ മുങ്ങി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്; 6 മാസത്തിൽ കൂടിയത് 69 ശതമാനം

MyFin Desk

godrej properties with increased debt
X

Summary

  • ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്ത വരുമാനം 605.11 കോടി രൂപയായി


റിയല്‍റ്റി സ്ഥാപനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ അറ്റ കടം രണ്ടാംപാദത്തില്‍ 17 ശതമാനം വര്‍ധിച്ച് 6,174 കോടി രൂപയായി. അതിന്റെ അറ്റ കടം 2023 ജൂണ്‍ 30 വരെ 5,298 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം 3,649 കോടി രൂപയുമാണ്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ കമ്പനി വളരെ അധികം റെ ഭൂമി ഏറ്റെടുക്കല്‍ നടത്തിയിരുന്നു. ഇത് കാരണമാണ് അറ്റ കടം ഉയര്‍ന്നതെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ പിറോജ്ഷ ഗോദ്റെജ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഭൂരിഭാഗം സ്ഥലമെടുപ്പും നേരിട്ടാണ് നടന്നതെന്നും അതിന് മുന്‍കൂര്‍ പണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അറ്റ ഡെറ്റ്-ഇക്വിറ്റി അനുപാതം 0.65 ആയതിനാല്‍ കടം ആശ്വാസകരമാണെന്ന് പിറോജ്ഷ ഗോദ്റെജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് 32,325 കോടി രൂപ വരുമാനം ഉണ്ടാക്കന്‍ കഴിയുന്ന ഭവന പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി വിവിധ നഗരങ്ങളില്‍ ഒന്നിലധികം സ്ഥലങ്ങള്‍ ഏറ്റെടുത്തിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഭൂമി ഏറ്റെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ആറ് മാസത്തിനുള്ളില്‍ 7,175 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത ഏതാനും പാദങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിന് മുന്‍പ് അറ്റ കടം ഇനിയും ഉയരുമെന്നാണ് പിറോജ്ഷ പറയുന്നത്.

വില്‍പ്പന ലക്ഷ്യം

പ്രവര്‍ത്തനരംഗത്ത്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ഈ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപയുടെ പ്രോപ്പര്‍ട്ടി വില്‍പ്പന ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുണ്ട്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഭവന പദ്ധതികള്‍ക്ക് ശക്തമായ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്. ഗോദ്റെജ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,232 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റിരുന്നു.

2023-24 സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി വില്‍പ്പന ബുക്കിംഗില്‍ 48 ശതമാനം വളര്‍ച്ച കൈവരിച്ച് 7,288 കോടി രൂപയായി, മുന്‍വര്‍ഷം ഇത് 4,929 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തെ മൊത്തം വില്‍പ്പന ബുക്കിംഗായ 7,288 കോടിയില്‍ 3,186 കോടി രൂപയുടെ വില്‍പ്പനയാണ് ഡെല്‍ഹി-എന്‍സിആര്‍ വിപണി സംഭാവന ചെയ്തത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി 6.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് വിതരണം ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം 12.5 മില്യണ്‍ ചതുരശ്ര അടി ഡെലിവറിയാണ് ലക്ഷ്യമിടുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 10.47 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം വിതരണം ചെയ്തു.

ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ഈ സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അതിന്റെ ഏകീകൃത അറ്റാദായം 22 ശതമാനം വര്‍ധിച്ച് 66.80 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 54.96 കോടി രൂപയില്‍ നിന്നാണ് ഈ വര്‍ധന.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്ത വരുമാനം 605.11 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 369.20 കോടി രൂപയായിരുന്നു.