image

22 Jan 2026 3:24 PM IST

Realty

Home Sales Surge : ഉഷാറായി വീണ്ടും വീടുവിൽപ്പന; ഈ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഡിമാൻഡ് കൂടുന്നു

MyFin Desk

house sales up again
X

Summary

ബെംഗളൂരു , ഹൈദരാബാദ് , ചെന്നൈ നഗരങ്ങളിൽ വീടു വിൽപ്പന ഉയരുന്നു. വിൽപ്പനയിൽ 15 ശതമാനം വരെ വർധന. അതേസമയം ചില ഉത്തരേന്ത്യൻ നഗരങ്ങളിൽ വിൽപ്പന കുറയുന്നു


ചില പ്രധാന ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ വീടു വിൽപ്പന ഉയരുന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വീടുകളുടെ വിൽപ്പനയിൽ 15 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് അഡ്വൈസറി കമ്പനിയായ പ്രോപ്‌ടൈഗറാണ് റിപ്പോ‍‍ർട്ട് പുറത്ത് വിട്ടത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഭവന വിൽപ്പന മാത്രം കഴിഞ്ഞ വർഷം 1.33 ലക്ഷത്തിലധികം യൂണിറ്റിലെത്തി.

ഈ നഗരങ്ങളിൽ വിൽപ്പന ഇടിവ്

റെസിഡൻഷ്യൽ യൂണിറ്റുകൾക്കുള്ള ശക്തമായ ഡിമാൻഡ് വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം എട്ട് പ്രധാന ഉത്തരേന്ത്യൻ നഗരങ്ങളിലെ മൊത്തത്തിലുള്ള വിൽപ്പന കുറഞ്ഞിട്ടുണ്ട്. മുംബൈ , ഡൽഹി-എൻസിആർ, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപ്പനയാണ് കുറഞ്ഞത്.

2025 ൽ എട്ട് പ്രധാന നഗരങ്ങളിലെ മൊത്തം ഭവന വിൽപ്പന 12 ശതമാനം കുറഞ്ഞ് 3,86,365 യൂണിറ്റുകളായി. മുൻ വർഷം ഇത് 4,36,992 യൂണിറ്റുകളായിരുന്നു. 2025 ൽ റിയൽ എസ്റ്റേറ്റ് ഡിമാൻഡിൽ തകർച്ചയില്ലെന്നും നിക്ഷേപ പുനക്രമീകരണങ്ങൾ നടന്നു എന്നുമാണ് നിരീക്ഷണം.റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ വാങ്ങുന്നവർ സജീവമായി നിക്ഷേപം നടത്തി. ഇത് വിൽപ്പന കുറഞ്ഞ ഇടങ്ങളിലും വില സ്ഥിരത നിർത്താൻ സഹായിച്ചതായി പ്രോപ്ടൈഗർ സൂചിപ്പിക്കുന്നു.