image

9 April 2024 11:02 AM GMT

Realty

രാജ്യത്ത് ഭവന വില്‍പ്പന കുതിക്കുന്നു

MyFin Desk

രാജ്യത്ത് ഭവന വില്‍പ്പന കുതിക്കുന്നു
X

Summary

  • പ്രവാസി ഇന്ത്യക്കാരില്‍ നിന്നും ശക്തമായ ഡിമാന്റ്
  • സാമ്പത്തിക വളര്‍ച്ചയും ശക്തമായ ഡിമാന്‍ഡും മൂലം വരുന്ന രണ്ട് പാദങ്ങളിലും ഈ മുന്നേറ്റം തുടരുമെന്ന് വിലയിരുത്തല്‍.
  • വളര്‍ച്ചക്കൊപ്പം വിലയിലും വര്‍ധന


നടപ്പ് വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഭവന വില്‍പ്പനയില്‍ 68 ശതമാനം വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് വില്‍പ്പന മൂല്യം ഉയര്‍ഡന്ന് 1.11 ലക്ഷം കോടി രൂപയായത്. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 66,155 കോടി രൂപയായിരുന്നു.

'സിമന്റ്, സ്റ്റീല്‍ എന്നിവയുള്‍പ്പെടെ 200 ലധികം അനുബന്ധ വ്യവസായങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ആശ്രയിക്കുന്നതിനാല്‍ വോളിയത്തിലും മൂല്യത്തിലും ഉള്ള ഭവന വില്‍പ്പനയിലെ വളര്‍ച്ച മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും,' ആര്‍ഇഎ ഇന്ത്യയുടെ ഗ്രൂപ്പ് സിഎഫ്ഒയും പ്രോപ് ഗൈടര്‍ ഡോട്ട് കോമിന്റെ ബിസിനസ് ഹെഡുമായ വികാസ് വാധവാന്‍ പറഞ്ഞു.

വിസ്തൃതിയുടെ അടിസ്ഥാനത്തില്‍, ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഭവന വില്‍പ്പന 63 ശതമാനം ഉയര്‍ന്ന് 162 ദശലക്ഷം ചതുരശ്ര അടിയായി. 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 41 ശതമാനം വര്‍ധിച്ച് 1,20,640 യൂണിറ്റിലെത്തി, മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 85,840 യൂണിറ്റായിരുന്നു.

ഇന്ത്യയുടെ ഭവന വിപണി സ്വപ്‌ന വേഗത്തിലാണ് മുന്നേറുന്നത്. 2024 ജനുവരി- മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 41 ശതമാനം വര്‍ധിച്ച് 1,20,640 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 85,840 യൂണിറ്റായിരുന്നു.

അഹമ്മദാബാദിലെ ഭവന വില്‍പ്പന 2024 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 3,954 കോടിയില്‍ നിന്ന് ഇരട്ടിയായി 9,090 കോടിയായി. ബെംഗളൂരുവില്‍ ഭവന വില്‍പ്പന 52 ശതമാനം വര്‍ധിച്ച് 7,428 കോടി രൂപയില്‍ നിന്ന് 11,310 കോടി രൂപയായപ്പോള്‍ ചെന്നൈയില്‍ 52 ശതമാനം വര്‍ധനയോടെ 2,697 കോടി രൂപയില്‍ നിന്ന് 3,290 കോടി രൂപയായി.

ഡെല്‍ഹി-എന്‍സിആറിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 3,476 കോടി രൂപയില്‍ നിന്ന് 12,120 കോടി രൂപയായി മൂന്നിരട്ടി ഉയര്‍ന്നു. ഹൈദരാബാദില്‍ ഭവന വില്‍പ്പന 9,711 കോടി രൂപയില്‍ നിന്ന് 23,580 കോടി രൂപയായി.

കൊല്‍ക്കത്തയിലെ ഭവന വില്‍പ്പന 59 ശതമാനം വര്‍ധിച്ച് 1,260 കോടി രൂപയില്‍ നിന്ന് 2,000 കോടി രൂപയായി. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ (എംഎംആര്‍) ഭവന വില്‍പ്പനയില്‍ 31 ശതമാനം വളര്‍ച്ച നേടി 26,167 കോടി രൂപയില്‍ നിന്ന് 34,340 കോടി രൂപയായി. പൂനെയിലെ ഭവന വില്‍പ്പന ഈ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 11,462 കോടി രൂപയില്‍ നിന്ന് 15,150 കോടി രൂപയായി ഉയര്‍ന്നു.