image

6 April 2023 2:45 PM GMT

Realty

ജനുവരി - മാർച്ച് കാലയളവിൽ ഭവന വില്പനയിൽ 22 ശതമാനം വർധന

MyFin Desk

ജനുവരി - മാർച്ച്  കാലയളവിൽ ഭവന വില്പനയിൽ 22 ശതമാനം വർധന
X

Summary

  • എട്ടു നഗരങ്ങളിൽ ഭവന വില്പന ഉയർന്നു
  • ഭവന വായ്പകളുടെ നിരക്കുയർന്നിട്ടും വില്പനയിൽ വർധന
  • ഹൈദെരാബാദാണ് ഏറ്റവും മികച്ച വളർച്ച റിപ്പോർട്ട് ചെയ്തത്.


ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഭവന വില്പനയിൽ 22 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റെസിഡൻഷ്യൽ ബ്രോക്കറേജ് കമ്പനി പ്രോപ്പ് ടൈഗർ .കോമിന്റെ റിപ്പോർട്ട്. റിയൽ ഇൻസൈറ്റ് റെസിഡൻഷ്യൽ എന്ന അവരുടെ റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ട് പ്രകാരം, രാജ്യത്തെ എട്ടു പ്രധാന നഗരങ്ങളിൽ, ജനുവരി - മാർച്ച് കാലയളവിൽ 85850 വീടുകളുടെ വില്പന നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 70,630 വീടുകളായിരുന്നു.

കൂടാതെ പുതിയ വീടുകളുടെ എണ്ണത്തിൽ 86 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ വർഷം 1,47,780 പുതിയ വീടുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 79,530 വീടുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വായ്പ നിരക്കുകൾ വർധിപ്പിച്ചെങ്കിലും ഭവന വില്പനയിൽ ഉയർച്ച ഉണ്ടായെന്ന് മറ്റു പ്രോപ്പർട്ടി കൺസൾട്ടന്റുകളും റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര വിപണിയിൽ ഭവന വായ്പയുടെ പലിശ നിരക്ക് വര്ധിക്കുന്നുണ്ടെങ്കിലും, ഭവന വിൽപ്പനയിലും, പുതിയ ഭാവങ്ങളുടെ എണ്ണത്തിലും മികച്ച വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കമ്പനിയുടെ ഗ്രൂപ്പ് സി എഫ് ഒ വികാസ് വാധവൻ അഭിപ്രായപ്പെട്ടു.

കണക്കു പ്രകാരം, ഹൈദെരാബാദാണ് ഏറ്റവും മികച്ച വളർച്ച റിപ്പോർട്ട് ചെയ്തത്. വില്പനയിൽ 55 ശതമാനത്തിന്റെ വർധനവുണ്ടായി. ഈ കാലയളവിൽ 10200 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 6560 യൂണിറ്റുകളായിരുന്നു.

മുംബൈ, പൂനെ എന്നിവിടങ്ങളിൽ യഥാക്രമം 39 ശതമാനവും, 16 ശതമാനവും വർധനവാണ് ഉണ്ടായത്. മുംബൈയിൽ, മുൻവർഷം ചെയ്ത 23370 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ 32380 യൂണിറ്റുകൾ വിറ്റഴിച്ചു.

പൂനെയിൽ 16320 യൂണിറ്റുകൾ കഴിഞ്ഞവർഷം വിറ്റഴിച്ചപ്പോൾ ഇത്തവണ 18920 യൂണിറ്റുകൾ വിറ്റഴിച്ചു.

അഹമ്മദബാദിൽ 31 ശതമാനത്തിന്റെ വർധനവുണ്ടായി.കഴിഞ്ഞ വർഷം 5540 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ 7250 യൂണിറ്റുകൾ വിറ്റഴിച്ചു.

ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ വില്പനയിൽ ഇടിവുണ്ടായി. ഡൽഹിയിൽ 24 ശതമാനവും, ബംഗളുരുവിൽ 3 ശതമാനവുമാണ് കുറഞ്ഞത്. കൊൽക്കത്തയിൽ 22 ശതമാനത്തിന്റെ കുറവാണ് വില്പനയിൽ ഉണ്ടായത്.