image

6 Jan 2026 7:40 PM IST

Realty

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ വിദേശ നിക്ഷേപത്തില്‍ ഇടിവ്

MyFin Desk

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ  വിദേശ നിക്ഷേപത്തില്‍ ഇടിവ്
X

Summary

2024ല്‍ 2.24 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ആഭ്യന്തര നിക്ഷേപം കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം വര്‍ദ്ധിച്ച് 4.82 ബില്യണ്‍ യുഎസ് ഡോളറായി


ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ സ്ഥാപന നിക്ഷേപം കഴിഞ്ഞ വര്‍ഷം 29 ശതമാനം ഉയര്‍ന്ന് 8.47 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കോളിയേഴ്സ് ഇന്ത്യ. ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം വിദേശ ഫണ്ടിന്റെ വരവില്‍ 16 ശതമാനം കുറവുണ്ടായ സാഹചര്യത്തിലാണ് ഈ നേട്ടം.

റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ കോളിയേഴ്സ് ഇന്ത്യ ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ സ്ഥാപന നിക്ഷേപങ്ങളുടെ ഡാറ്റ പുറത്തുവിട്ടത്. 2025 ല്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 8.47 ബില്യണ്‍ യുഎസ് ഡോളറിലെത്തി. മുന്‍ വര്‍ഷം ഇത് 6.56 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

ഡാറ്റ പ്രകാരം, 2024ല്‍ 2.24 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ആഭ്യന്തര നിക്ഷേപം കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം വര്‍ദ്ധിച്ച് 4.82 ബില്യണ്‍ യുഎസ് ഡോളറായി. എന്നാല്‍ വിദേശ നിക്ഷേപം 4.32 ബില്യണ്‍ ഡോളറില്‍ നിന്ന് 16 ശതമാനം ഇടിഞ്ഞ് 3.65 ബില്യണ്‍ ഡോളറായി.

കുടുംബ സ്ഥാപനങ്ങള്‍, വിദേശ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍, വിദേശ ബാങ്കുകള്‍, പ്രൊപ്രൈറ്ററി ബുക്കുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, സ്വകാര്യ ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ് ഫണ്ട്-കം-ഡെവലപ്പര്‍മാര്‍, വിദേശ ഫണ്ടുള്ള എന്‍ബിഎഫ്സികള്‍, ലിസ്റ്റഡ് ആര്‍ഇഐടികള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്ഥാപന ഫണ്ടുകളുടെ ഒഴുക്കില്‍ ഉള്‍പ്പെടുന്നുവെന്ന് കോളിയേഴ്സ് പറഞ്ഞു.

'കഴിഞ്ഞ വര്‍ഷത്തില്‍, ഓഫീസ് ആസ്തികളാണ് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ആകര്‍ഷിച്ചത്, വാര്‍ഷിക നിക്ഷേപത്തിന്റെ 54 ശതമാനവും ഓഫീസ് ആസ്തികളാണ്. തുടര്‍ന്ന് റെസിഡന്‍ഷ്യല്‍, വ്യാവസായിക, വെയര്‍ഹൗസിംഗ് ആസ്തികള്‍,' കോളിയേഴ്സ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ബാദല്‍ യാഗ്‌നിക് പറഞ്ഞു.

ഭാവിയിലേക്ക് നോക്കുമ്പോള്‍, ആഭ്യന്തര മൂലധനം വികസിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറകളിലൂടെയും സ്ഥാപന നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.