20 Dec 2025 7:03 PM IST
Summary
റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, ഷിപ്പിങ്, വാഹന കമ്പനികളില്‍ ഒട്ടേറെ ജാപ്പനീസ് പൗരന്മാരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്.
രാജ്യത്തെ ആദ്യ ജാപ്പനീസ് ടൗണ്‍ഷിപ്പ് റിയല്‍ എസ്റ്റേറ്റ് കേന്ദ്രമായ ഗുരുഗ്രാമില്‍ ഉടന്‍ ആരംഭിക്കും. ജാപ്പനീസ് പൗരന്മാര്‍ക്ക് വേണ്ടി മാത്രമുള്ള പ്രോജക്ടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല.
ടൊയോട്ട, ഹോണ്ട, സുസുക്കി തുടങ്ങിയ ജാപ്പനീസ് കമ്പനികളുടെ ആസ്ഥാനമാണ് ഗുരുഗ്രാം. കൂടാതെ ടെക്, സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും ഗുരുഗ്രാം മേഖലയില്‍ ശക്തമായ സന്നിധ്യം അറിയിക്കുന്നുണ്ട്. ഇതെല്ലാം ഗുഗ്രാമിലും സമീപപ്രദേശങ്ങളിലുമായി കൂടുതല്‍ ജപ്പാന്‍കാര്‍ താമസ സൗകര്യങ്ങള്‍ തേടുന്നതാണ് ജാപ്പനീസ് ടൗണ്‍ഷിപ്പിന് കാരണമാകുന്നത്.
റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, ഷിപ്പിങ്, വാഹന കമ്പനികളില്‍ ഒട്ടേറെ ജാപ്പനീസ് പൗരന്മാരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് വേണ്ടി പ്രത്യേക ക്ലബ്ബുകള്‍, ഹോട്ടലുകള്‍, അപ്പാര്‍ട്‌മെന്റുകള്‍ എന്നിവ ഒരുക്കി നല്‍കുന്ന കമ്പനികളും സ്ഥാപനങ്ങളും ഒട്ടേറെയുണ്ട്.
വലിയ വീടുകളേക്കാള്‍ ചെറുഫ്‌ളാറ്റുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ജാപ്പനീസ് പൗരന്മാര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തവയാണിത്. ടോടോ വാഷ്‌ലെറ്റുകള്‍, ബാത്ത് ടബ്ബുകള്‍, എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം, റൈസ് കുക്കറുകളും ഇന്‍ഡക്ഷന്‍ അടുപ്പുകളുമുള്ള അടുക്കള എന്നിവ പ്രത്യേകമായി ഇവര്‍ക്ക് വേണ്ടി ഒരുക്കാറുണ്ട്. ഇത്തരം ചെറു അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഉയര്‍ന്ന വാടക ലഭിക്കാറുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
