image

24 Feb 2026 1:57 PM IST

Realty

ലക്ഷ്വറി റിയൽ എസ്റ്റേറ്റ്; മുംബൈയെ വീഴ്ത്തി ഗുരുഗ്രാം, വിറ്റഴിയുന്നത് 102 കോടി രൂപ വരെ മൂല്യമുള്ള പ്രോജക്റ്റുകൾ

MyFin Desk

ലക്ഷ്വറി റിയൽ എസ്റ്റേറ്റ്;  മുംബൈയെ വീഴ്ത്തി ഗുരുഗ്രാം,  വിറ്റഴിയുന്നത് 102 കോടി രൂപ വരെ മൂല്യമുള്ള പ്രോജക്റ്റുകൾ
X

Summary

വിറ്റഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിൽ 70 കോടി രൂപ മുതൽ 102 കോടി രൂപ വരെ മൂല്യമുള്ള പ്രോജക്റ്റുകളും.


ഇന്ത്യയിലെ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് മാർക്കറ്റ്. മുംബൈയെ മറികടന്ന് ഗുരുഗ്രാം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇത് ആദ്യമായാണ് ഗുരുഗ്രാം മുംബൈയെ മറികടക്കുന്നത്. ഉയർന്ന വരുമാനമുള്ളവരുടെ ഇടയിൽ ലക്ഷ്വറി വീടുകൾക്ക് ഡിമാൻഡ് ഉയർന്നതാണ് ഗുരുഗ്രാമിലെ റിയൽ എസ്റ്റേറ്റ് വിപണിക്ക് കരുത്തായത്. ഗുരുഗ്രാമിൽ 10 കോടി രൂപക്കും അതിനു മുകളിലുമുള്ള ലക്ഷ്വറി വീടുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന. 2025ൽ 24120 കോടി രൂപയുടെ വിൽപ്പനയാണ് ഗുരുഗ്രാമിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നടന്നത്.

ഗുരു​ഗ്രാമിൻ്റെ അടിസ്ഥാന സൗകര്യ വികസന രം​ഗത്തെ മുന്നേറ്റമുൾപ്പെടെയുള്ള ഘടകങ്ങൾ ഇതിന് സഹായകരമായി. ഇന്ത്യ സോത്ത്ബീസ് ഇന്റർനാഷണൽ റിയൽറ്റിയും സിആ‍ർഇ മാട്രിക്സും ചേർന്ന് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, 2024 ൽ നടത്തിയത് 13,384 കോടി രൂപയുടെ ഇടപാടുകളാണ്. 2025ൽ 80 ശതമാനമാണ് വർധനവ്. മുംബൈയിലെ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2024-ൽ 20,415 കോടി രൂപയുടേതായിരുന്നു. 2025-ൽ 21,902 കോടി രൂപയുടേതും.

70 കോടി രൂപ മുതൽ 102 കോടി രൂപ വരെ മൂല്യം

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി ഹൈ എൻഡ് റിയൽ എസ്റ്റേറ്റ് പദ്ധതികൾ ​ഗുരു​ഗ്രാമിൽ ആരംഭിച്ചിട്ടുണ്ട്. ഡിഎൽഎഫിൻ്റെ ഡാലിയാസ്, കാമെലിയാസ് തുടങ്ങിയ ലക്ഷ്വറി ഭവന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. 70 കോടി രൂപ മുതൽ 102 കോടി രൂപ വരെ വിലയുള്ള പ്രോജക്റ്റുകളാണിവ്. ട്രംപ് ഓർഗനൈസേഷൻ, ഏലി സാബ് തുടങ്ങിയ ആഗോള കമ്പനികളുടെ ബ്രാൻഡഡ് പ്രോജക്റ്റുകളും ​ഗുരു​ഗ്രാമിലെ വിപണി ആക‍ർഷകമാക്കുന്നു.

മെച്ചപ്പെട്ട കണക്റ്റിവിറ്റി

ദ്വാരക എക്‌സ്‌പ്രസ്‌വേ, ഗോൾഫ് കോഴ്‌സ് റോഡ്, ഗോൾഫ് കോഴ്‌സ് എക്സ്റ്റൻഷൻ റോഡ് തുടങ്ങിയ മാർക്കറ്റുകളും പുതിയ വ‍ർഷം ഗുരുഗ്രാമിന്റെ വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവയാണ് ​ഗുരു​ഗ്രാമിനെ ആക‍ർഷകമാക്കുന്നത്. 10 കോടി രൂപയും അതിൽ കൂടുതലും വിലയുള്ള ഏകദേശം 1,494 വീടുകളുടെ വിൽപ്പനയാണ് 2025ൽ ​ഗുരു​ഗ്രാമിൽ നടന്നത്.

2023-ൽ വെറും 155 വീടുകളുടേതായിരുന്നു വിൽപ്പനയെങ്കിൽ ഏകദേശം പത്തിരട്ടി വർധനവാണ് ഇപ്പോഴുള്ളത്. മുംബൈയിലും ഉയ‍ർന്ന വിലയിലെ ഹൗസിങ് യൂണിറ്റുകൾ വിറ്റഴിയുന്നുണ്ട്. 967 യൂണിറ്റുകളാണ് 2024-ൽ വിറ്റഴിക്കപ്പെട്ടതെങ്കിൽ 2025-ൽ 924 യൂണിറ്റുകളാണ് വിൽപ്പന. 2025-ൽ ഗുരുഗ്രാമിൽ വിറ്റഴിച്ച റെസിഡൻഷ്യൽ പ്രോജക്റ്റുകളിൽ 24 ശതമാനവും അൾട്രാ-ആഡംബര വസതികളായിരുന്നു. ശരാശരി 16 കോടി രൂപയോളം രൂപ വില വരുന്നവ.