image

6 April 2026 3:18 PM IST

Realty

സ്റ്റാംപ് ഡ്യൂട്ടി മാത്രം 1 .78 കോടി രൂപ , തക‍ർപ്പൻ അപ്പാർട്ട്മൻ്റ് വാങ്ങി ശ്രേയ ഘോഷാൽ

MyFin Desk

സ്റ്റാംപ് ഡ്യൂട്ടി മാത്രം 1 .78 കോടി രൂപ , തക‍ർപ്പൻ അപ്പാർട്ട്മൻ്റ് വാങ്ങി ശ്രേയ ഘോഷാൽ
X

Summary

ഇവിടെ ചതുരശ്രയടിക്ക് ശരാശരി വില 73500 രൂപയാണ്. വിറ്റഴിയുന്നതിലേറെയും പ്രീമിയം അപ്പാർട്ട്മൻ്റുകൾ. 29.7 കോടി രൂപയുടെ അപ്പാർട്ട്മെൻ്റ് വാങ്ങി ശ്രേയ ഘോഷാൽ


സൗത്ത് മുംബൈയിലെ വോർലിയിൽ തകർപ്പൻ അപ്പാർട്ട്മൻ്റുമായി ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ. 29.7 കോടി രൂപയുടെ അപ്പാർട്ട്മെന്റാണ് വാങ്ങിയത്. മൂന്ന് പാർക്കിംഗ് ഏരിയയും ഒരു കാർപ്പറ്റ് ഏരിയയും ഉൾപ്പെടെയാണിത്. ഗോദ്‌റെജ് ട്രൈലോജിയിലെ അപ്പാർട്ട്മെൻ്റിന് മൊത്തം 5000 ചതുരശ്രയടിയിലധികമാണ് വിസ്തീർണം. കാർ പാർക്കിംഗ് ഏരിയ ഉൾപ്പെടെയാണിത്. സ്റ്റാമ്പ് ഡ്യൂട്ടി 1.78 കോടി രൂപയുടേതാണ്. രജിസ്ട്രേഷൻ ചാർജുകൾ 30,000 രൂപയും.

ശ്രേയ ഘോഷാൽ മാതാപിതാക്കൾക്കൊപ്പമാണ് റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് വാങ്ങിയത്. ഈ റെസിഡൻഷ്യൽ യൂണിറ്റ് 2026 ഏപ്രിലിലാണ് രജിസ്റ്റർ ചെയ്തത്. മുംബൈയിലെ പ്രധാന റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങളിലൊന്നാണ് വോർലി. മികച്ച കണക്റ്റിവിറ്റിയും പ്രീമിയം ലൈഫ്സ്റ്റൈലും വോർലിയെ ആകർഷകമാക്കുന്നു.

ചതുരശ്ര അടിക്ക് ശരാശരി 73,500 രൂപ

സൗത്ത് മുംബൈയെ അപേക്ഷിച്ച് വോർലിയിലെ ശരാശരി സ്ഥല വിലയിൽ അടിക്കടി വർധനയുണ്ട്. വോർലിയിൽ ശരാശരി വിൽപ്പന വില ചതുരശ്ര അടിക്ക് ഏകദേശം 73,500 രൂപയാണ്. വാടക വില ചതുരശ്ര അടിക്ക് ശരാശരി 152 രൂപയാണ്. പ്രീമിയം റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾക്ക് ഉയർന്ന ഡിമാൻഡാണിവിടെ. മൊത്തം വിതരണത്തിൻ്റെ 70 ശതമാനത്തിലധികവും അൾട്ര പ്രീമിയം പ്രോജക്റ്റുകളാണ്. അഞ്ചു കോടി രൂപക്ക് മുകളിലുള്ള പ്രോജക്റ്റുകളാണിവ.

നിരവധി റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളാണ് ഇവിടെയുള്ളത്. ലോധ, കൽപടരു, റൺവാൾ, ഗോദ്‌റെജ്, ചന്ദക് തുടങ്ങിയ ബിൽഡർമാരുടെ റെഡി ടു മൂവ് പ്രോജക്റ്റുകളുണ്ട്. നിരവധി റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ നിർമാണത്തിലാണ്. 4 പുതിയ ലോഞ്ച് പ്രോജക്ടുകൾ, 11 നിർമ്മാണ പദ്ധതികൾ, 10 റെഡി ടു മൂവ് പ്രോജക്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.