18 Oct 2025 9:08 AM IST
Summary
റിയൽ എസ്റ്റേറ്റ് രംഗത്ത് സാധാരണക്കാർക്കായി അഫോഡബ്ൾ പ്രോജറ്റുകളുമായി വിവേക് ഒബ്റോയി
അഫോഡബ്ൾ ഹൗസിങ് രംഗത്ത് കിടിലൻ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളുമായി വിവേക് ഒബ്റോയി.ചെലവ് കുറച്ച നിർമാണ ശൈലിയാണ് പ്രത്യേകത. മിക്ക പദ്ധതികളും പ്രധാന നഗരങ്ങളിൽ ഉള്ളിലേക്കുള്ള പ്രദേശങ്ങളിലാണ് വികസിപ്പിക്കുന്നത്. ഇടത്തരം വരുമാനക്കാർക്ക് പ്രോജക്റ്റുകളുടെ വില അനുകൂലമാക്കാൻ ഈ ഘടകം സഹായിക്കുന്നു. ഇടത്തരം കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിലെ പാർപ്പിട പദ്ധതികൾ ഒരുക്കുന്ന കർം ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുടെ പ്രൊമോട്ടറാണ് ഇദ്ദേഹം. 4,000-ത്തിലധികം വീടുകൾ നിർമിച്ച് വിതരണം ചെയ്ത കമ്പനിയാണിത്.
ഇന്ത്യയിലെ ഭവന നിർമാണ മേഖലയിൽ താങ്ങാനാവുന്ന വിലയിലെ കൂടുതൽ വീടുകൾ നിർമിക്കുക എന്നതാണ് ലക്ഷ്യം എന്ന് ഒരു അഭിമുഖത്തിൽ വിവേക് ഒബ്റോയ് വ്യക്തമാക്കിയിരുന്നു. ചെലവ് കുറയ്ക്കുന്നതിന്, മിക്ക പദ്ധതികളും പ്രധാന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് വികസിപ്പിക്കുന്നത്, ഇത് ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ വാങ്ങാൻ സഹായകരമാകുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഏറ്റെടുക്കുന്ന പ്രോജക്റ്റുകൾ വിജയകരമായി പൂർത്തീകരിക്കുന്ന ട്രാക്ക് റെക്കോഡാണ് കർം ഇൻഫ്രാസ്ട്രക്ചറിനുള്ളത്. വേഗത്തിലുള്ള പ്രോജക്റ്റ് പൂർത്തീകരണം കമ്പനി ലക്ഷ്യമിടുന്നു. മികച്ച നിർമ്മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീട് നിർമാണം പ്രോജക്റ്റുകൾ വാങ്ങുന്നവരിലും ആത്മ വിശ്വാസം വളർത്തി.
വരും വർഷങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കമ്പനിയാകുകയാണ് ലക്ഷ്യം. ഇടത്തരം വരുമാനക്കാരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് കൂടുതൽ പ്രോജക്റ്റുകൾ വരും. മികച്ച ഗതാഗത കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന മഹാരാഷ്ട്രയിലെ താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിലാണ് പുതിയ പ്രോജക്റ്റുകളിലധികവും.
പഠിക്കാം & സമ്പാദിക്കാം
Home
