13 Feb 2024 8:53 AM GMT
Summary
- ഒഡീഷയിലെ ആദ്യത്തെ ഡിഫന്‍സ് നിര്‍മ്മാണ സമുച്ചയം ആയിരിക്കും ഇത്
- 12,000ത്തിലധികം തൊഴിലസരങ്ങള്‍ ഇത് സംസ്ഥാനത്ത് സൃഷ്ടിക്കും
- വൈദഗ്ധ്യമുള്ള മേഖലയില്‍ കൂടുതല്‍ തൊഴില്‍ ഉണ്ടാകും
ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ ഗജാമരയില്‍ ടൈറ്റാനിയം ലോഹവും എയ്റോസ്പേസ് ഘടകങ്ങളും ഓട്ടോമോട്ടീവ് ഘടകങ്ങളും അടങ്ങുന്ന സമുച്ചയം നിര്‍മ്മിക്കുന്നതിനായി കല്യാണി സ്റ്റീല്‍ ലിമിറ്റഡ് 26,000 കോടി രൂപ നിക്ഷേപിക്കും. ഒഡീഷയിലെ ആദ്യത്തെ എയ്റോസ്പേസ്, ഡിഫന്‍സ് നിര്‍മ്മാണ സമുച്ചയമായമാണിത്. പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി ചീഫ് സെക്രട്ടറി പി കെ ജെന മാധ്യമങ്ങളോട് പറഞ്ഞു.
വളര്‍ച്ചയ്ക്കും നവീകരണത്തിനും അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
26,000 കോടി രൂപയുടെ സംയോജിത നിക്ഷേപവും 12,000-ത്തിലധികം തൊഴില്‍ സാധ്യതയുമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് വ്യാവസായിക വളര്‍ച്ചയുടെയും തൊഴിലവസര സൃഷ്ടിയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും ജെന കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വികസനം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗണ്യമായ തൊഴിലവസരങ്ങളിലേക്ക് നയിക്കും. ജോലികള്‍ പ്രാഥമികമായി ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയിലായിരിക്കും. ഇത് സംസ്ഥാനത്തെ യുവാക്കള്‍ക്ക് പുതിയ വഴികള്‍ തുറക്കുമെന്നാണ് കരുതുന്നത്.
പ്രാദേശിക ഐടിഐകളുമായും പോളിടെക്‌നിക്കുകളുമായും സഹകരിച്ച് ഉയര്‍ന്ന നൈപുണ്യം വേണ്ട തൊഴിലുകള്‍ക്കായി യുവാക്കളെ സജ്ജരാക്കും.
ഓട്ടോ ഘടകങ്ങള്‍, സ്പെഷ്യാലിറ്റി സ്റ്റീല്‍, അലോയ്സ് നിര്‍മ്മാണ മേഖലകളിലെ നൈപുണ്യത്തിനായുള്ള ഈ കൂട്ടുകെട്ടുകള്‍ ഒഡീഷയുടെ വളര്‍ച്ച ഉറപ്പാക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വൈദഗ്ധ്യമുള്ള ലാന്‍ഡ്സ്‌കേപ്പ്, ഒഡീഷയെ പുതിയ കാലത്തെ നൈപുണ്യ തലസ്ഥാനമാക്കും.
പ്രാദേശിക എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉത്തേജനം നല്‍കുന്ന ഉല്‍പ്പാദന, സേവന മേഖലകളിലെ വെണ്ടര്‍മാരെ പ്രോജക്റ്റ് കൊണ്ടുവരും. ഇത് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭകത്വവും സൃഷ്ടിക്കും, ചീഫ് സെക്രട്ടറി ഉറപ്പിച്ചു പറഞ്ഞു. കല്യാണി ഗ്രൂപ്പുമായുള്ള ഈ സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവേശഭരിതരാണ്, ഈ പദ്ധതികളുടെ ഫലപ്രാപ്തിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.