image

16 Oct 2023 12:06 PM GMT

Steel

സമ്പൂർണ കാർബൺ-ന്യൂട്രൽ ലക്ഷ്യമിട്ട് ടാറ്റ സ്റ്റീൽ

MyFin Desk

Tata Steel aims to be completely carbon-neutral
X

Summary

  • സ്റ്റീൽ ഉത്പാദനത്തിനിടയില്‍ 7-9 ശതമാനത്തോളം കാർബൺ പുറംതള്ളുന്നുണ്ട്
  • ബ്ലാസ്റ്റ് ഫർണസുകളില്‍ കോക്കിന് പകരം വയ്ക്കാൻ സിങ്കാസ് ഉത്പാദിപ്പിക്കാൻ ടാറ്റ സ്റ്റീൽ


2045-ഒടെ സമ്പൂർണ കാർബൺ-ന്യൂട്രൽ ലക്ഷ്യം കൈവരിക്കുന്നതിന് 2030 -ഓടെ തങ്ങളുടെ ഊർജ്ജ ആവശ്യത്തിന്റെ നാലിലൊന്ന് ഹരിത മേഖലയില്‍ നിന്നു നിറവേറ്റാൻ ഉദ്ദേശിക്കുന്നുതായി ടാറ്റ സ്റ്റീൽ.

സ്റ്റീൽ ഉത്പാദനത്തിനിടയില്‍ 7-9 ശതമാനത്തോളം കാർബൺ പുറംതള്ളുന്നുണ്ട്. ഇതിനു പകരമായി ഹരിത ഊർജത്തിലേക്കുള്ള നീക്കത്തിലാണ് ടാറ്റ സ്റ്റീൽ. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ചും സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകൾ വഴി ഹരിത ഊർജം കൈവരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. ഇത് വഴി 7-10 ശതമാനത്തോളം വരുന്ന കാറൊബോൺ പുറംതള്ളൽ കുറക്കാനാവുമെന്നു കമ്പനി പറയുന്നു.

നടപ്പു വർഷമാദ്യം കമ്പനി ജംഷഡ്പൂരിലുള്ള ഫർണസില്‍ കല്‍ക്കരിക്കു പകരം ഹൈഡ്രജൻ ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.. 2025-ഓടെ ഇതു പ്രാവർത്തികമാക്കുന്നതിനുള്ള കരാറിൽ ടാറ്റ സ്റ്റീലും ടാറ്റ പവറും ഒപ്പു വെച്ചിട്ടുണ്ട്. ഇതിൽ സൗരോർജവും കാറ്റാടി സ്രോതസുകളും ഉൾപ്പെടുന്നു.

ബ്ലാസ്റ്റ് ഫർണസുകളില്‍ കോക്കിന് പകരം വയ്ക്കാൻ സിങ്കാസ് ( ഹൈഡ്രജനും കാർബണ്‍ മൊണോക്സൈഡും ചേർന്ന മിശ്രിതം) ഉത്പാദിപ്പിക്കാൻ ടാറ്റ സ്റ്റീൽ കലിംഗനഗർ പ്ലാന്റിൽ പൈലറ്റ് സൗകര്യവും നിർമ്മിക്കുന്നുണ്ട്. 2024 ഫെബ്രുവരിയോടെ പൈലറ്റ് പദ്ധഥി തയ്യാറാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓരോ മാസവും ഏകദേശം 40,000 ടൺ സ്ക്രാപ്പ് പ്രോസസ്സ് ചെയ്യുന്ന റോഹ്തക്കിലെ ശേഖരണ പുനരുൽപ്പാദന കേന്ദ്രത്തിൽ നിന്ന് കമ്പനിക്ക് പ്ലാന്റിന് ആവശ്യമായ സ്ക്രാപ്പ് ലഭിക്കുന്നുണ്ട്. ലുധിയാനയിൽ ഇലക്ട്രിക് ആർക്ക് ഫർണസ് പ്ലാന്റ് നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ലോ-കാർബൺ സ്റ്റീൽ സാങ്കേതികവിദ്യകളെക്കുറിച്ച് ആഗോളതലത്തിൽ തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ട്. കമ്പനികൾ അവയുടെ ഫലപ്രാപ്തി പരിശോധിക്കാൻ പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കി വരുകയാണ്.