15 Feb 2026 8:36 PM IST
499 രൂപ മതി, മൂന്ന് മാസത്തേക്ക് ഈ ഒടിടി പ്ലാറ്റ്ഫോമുകൾ സൗജന്യമാണ്. പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍
MyFin Desk
Summary
ഈ പ്ലാനിലൂടെ ജിയോ ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നീ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുന്നത്. ഈ പ്ലാന്‍, മൊബൈലിലും ടെലിവിഷനിലും ഒരുപോലെ ഉപയോഗിക്കാം
പുതിയ 499 രൂപയുടെ ഒടിടി ആഡ്-ഓണ്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ഈ പ്ലാനിലൂടെ ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലൈവ്, സീ5 എന്നീ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുന്നത്. മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാന്‍, മൊബൈലിലും ടെലിവിഷനിലും ഒരുപോലെ ഉപയോഗിക്കാമെന്നത് ഉപയോക്താക്കള്‍ക്ക് ആവേശമാകും.
ഇതൊരു ആഡ്-ഓണ്‍ പ്ലാനായതിനാല്‍ നിലവിലുള്ള സജീവമായ ബിഎസ്എന്‍എല്‍ കണക്ഷനൊപ്പം ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. അധിക ഡാറ്റയോ ടോക്ക് ടൈമോ ലഭിക്കില്ലെങ്കിലും, പ്രീമിയം ഒടിടി സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്ലാനിന്റെ ലക്ഷ്യം.
ഒരു മാസത്തേക്ക് ഏകദേശം 167 രൂപ മാത്രമാണ് ഈ പാക്കേജിന് ചെലവ് വരുന്നത്. സിനിമാ റിലീസുകള്‍, വെബ് സീരീസുകള്‍, വിവിധ കായിക മത്സരങ്ങള്‍ എന്നിവ തടസ്സമില്ലാതെ കാണാന്‍ പ്ലാന്‍ ഉപയോക്താക്കളെ സഹായിക്കും.
ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരേസമയം ഐപിഎല്‍ ആവേശവും ലോകകപ്പ് ആവേശവും ജിയോ ഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം. കൂടാതെ സോണിലൈവിലൂടെ അന്താരാഷ്ട്ര ഫുട്ബോള്‍, ടെന്നീസ് മത്സരങ്ങളും സീ5 വഴി പുതിയ പ്രാദേശിക ഭാഷാ ചിത്രങ്ങളും ലഭ്യമാകും.
പഠിക്കാം & സമ്പാദിക്കാം
Home
