image

23 March 2024 11:40 AM GMT

Telecom

ഇസിം; വിയുടെ പ്രീപെയിഡ് ഉപഭോക്താക്കള്‍ക്കിനി വേഗമേറിയ കണക്ടിവിറ്റി

MyFin Desk

ഇസിം; വിയുടെ പ്രീപെയിഡ് ഉപഭോക്താക്കള്‍ക്കിനി വേഗമേറിയ കണക്ടിവിറ്റി
X

Summary

  • സുസ്ഥിരത, അതിവേഗ കണക്ടിവിറ്റി പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയും ഇതിലൂടെ സാധ്യമാകും
  • നിലവിലുള്ള സിം കാര്‍ഡ് മാറ്റാതെ തന്നെ രണ്ടാമത്തെ സിം ഉപയോഗിക്കാം
  • സ്മാര്‍ട്‌ഫോണുകളിലും സ്മാര്‍ട് വാച്ചുകളിലും ഉപയോഗിക്കാം


തടസങ്ങിളില്ലാതെ വേഗമേറിയ കണക്ടിവിറ്റിക്കായി വിയുടെ ഇസിം. സ്മാര്‍ട്‌ഫോണുകളിലും സ്മാര്‍ട് വാച്ചുകളിലും വി പ്രീപെയിഡ് ഉപഭോക്താക്കള്‍ക്ക് ഇസിം ഉപയോഗിക്കാം. ഒരൊറ്റ ഉപകരണത്തില്‍ തന്നെ വിവിധ പ്രൊഫൈലുകളെ പിന്തുണയക്കാന്‍ ഇസിമ്മിനാകും. അതിനാല്‍ നിലവിലുള്ള സിം കാര്‍ഡ് മാറ്റാതെ തന്നെ രണ്ടാമത്തെ സിം ഉപയോഗിക്കാം. സുസ്ഥിരത, അതിവേഗ കണക്ടിവിറ്റി പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയും ഇതിലൂടെ സാധ്യമാകും. ഇതോടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഹാന്‍ഡ് സെറ്റില്‍ ഇസിം ഉപയോഗിക്കാം. ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഇസിം ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് സൗകര്യവും, മൂല്യവും ഉള്ള സേവനങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് വി വിശ്വസിക്കുന്നതെന്നും ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഒപ്പം സുസ്ഥിരമായ ഭാവിക്കായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു കൂടിയാണ് ഈ ചുവടുവെയ്‌പ്പെന്നും വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ ശാന്താറാം പറഞ്ഞു.

ഇസിം എങ്ങനെ ലഭിക്കും

വി ഇസിം ലഭിക്കാന്‍ 199 ലേക്ക് 'ഇസിം <സ്പേസ്> രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി' എന്നീ വിവരങ്ങളെല്ലാം നല്‍കി ഒരു എസ്എംഎസ് അയയ്ക്കണം. എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ ഇസിം മാറ്റാനുള്ള അഭ്യര്‍ത്ഥന സ്ഥിരീകരിക്കുന്നതിന് ഉപഭോക്താവ് 'ഇസിംവൈ' എന്ന് മറുപടി നല്‍കേണ്ടതാണ്. ഒരു കോളിലൂടെ സമ്മതം ചോദിക്കുന്ന മറ്റൊരു എസ്എംഎസും ഉപഭോക്താവിന് ലഭിക്കും. കോളില്‍ സമ്മതം നല്‍കിയ ശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ഒരു ക്യുആര്‍ കോഡ് ലഭിക്കും, അത് സെറ്റിങ്സ് > മൊബൈല്‍ ഡാറ്റ > ഡാറ്റ പ്ലാന്‍ എന്നതില്‍ പോയി സ്‌കാന്‍ ചെയ്യണം. ഉപകരണത്തില്‍ ഡിഫോള്‍ട്ട് ലൈന്‍ (പ്രൈമെറി,സെക്കന്‍ഡറി) തെരഞ്ഞെടുത്ത് പൂര്‍ത്തിയായി എന്ന് ക്ലിക്കുചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഇസിം 30 മിനിറ്റിനുള്ളില്‍ ആക്ടീവാകും. പുതിയ ഉപഭോക്താക്കള്‍ക്ക് അടുത്ത വി സ്‌റ്റോര്‍ സന്ദര്‍ശിച്ച് ഐഡി നല്‍കി ഇസിം ആക്ടീവാക്കാം.