image

25 Sept 2026 2:45 PM IST

Telecom

ഇനി ഇൻ്റർനാഷണൽ റോമിങ് സൗജന്യമാണ്; ഈ റീചാർജ് പ്ലാനുകളിൽ

MyFin Desk

trai wants separate recharge plans for voice calls and sms
X

Summary

അധിക ചെലവ് വരില്ല. തിരഞ്ഞെടുത്ത പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലാണ് സൗജന്യ അന്താരാഷ്ട്ര റോമിംഗ് സേവനങ്ങൾ ലഭിക്കുന്നത്.


തിരഞ്ഞെടുത്ത പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിംഗ് സേവനവുമായി വോഡഫോൺ ഐഡിയ. വിയുടെ അർഹരായ ഉപഭോക്താക്കൾക്ക് വർഷത്തിൽ മൂന്ന് അന്താരാഷ്ട്ര യാത്രകളിൽ വരെ സൗജന്യ റോമിംഗ് സേവനം ലഭിക്കും.

170-ലധികം രാജ്യങ്ങളിൽ വരിക്കാർക്ക് ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വിദേശയാത്രകൾക്കായി പ്രത്യേക റോമിംഗ് പാക്കുകളോ പ്രാദേശിക സിം കാർഡുകളോ വാങ്ങേണ്ട ആവശ്യം ഇല്ലെന്നത് വരിക്കാ‍ർക്ക് ആശ്വാസമാകും. പ്ലാൻ അനുസരിച്ച്, വർഷത്തിൽ മൂന്ന് യാത്രകൾ വരെ മാത്രമാണ് ആനുകൂല്യം ലഭിക്കുക. വ്യത്യസ്ത അന്താരാഷ്ട്ര ഡാറ്റാ പ്ലാനുകളും ഔട്ട്‌ഗോയിംഗ് കോളിംഗ് മിനിറ്റുകളും ഈ പ്ലാനുകളിൽ ഉൾപ്പെടുന്നുണ്ട്. ഇതുവഴി പ്രതിവർഷം 9,000 രൂപ വരെ ലാഭിക്കാമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ പ്ലാനുകളിൽ ലഭിക്കും?

തിരഞ്ഞെടുത്ത പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, എന്റർപ്രൈസ് പ്ലാനുകളിൽ പ്രത്യേക ആനുകൂല്യമായാണ് സൗജന്യ അന്താരാഷ്ട്ര റോമിംഗ് നൽകുന്നത്. വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ സേവനം. വ്യക്തിഗത പ്ലാനുകളിലും ഫാമിലി, ബിസിനസ് പ്ലാനുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് 501 രൂപ മുതലുള്ള പ്ലാനുകളിൽ സേവനം ലഭിക്കും. ഒരു വ‍ർഷത്തേക്കുള്ള പ്രീപെയ്ഡ് അൺലിമിറ്റഡ് ഡാറ്റാ പ്ലാനുകളിലും സേവനം ലഭ്യമാണ്. എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് 451 രൂപ മുതലുള്ള കോർപ്പറേറ്റ് പ്ലാനുകളിലും റോമിങ് സേവനങ്ങൾ ലഭിക്കും.

വി ആപ്പ് വഴി അനുയോജ്യമായ റോമിങ് പ്ലാൻ തിരഞ്ഞെടുക്കാം. സേവനം ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ, യാത്രയിലുടനീളം നിലവിലുള്ള വി നമ്പർ തന്നെ ഉപയോഗിക്കാം. ഡാറ്റാ പരിധിയിലും ഔട്ട്‌ഗോയിംഗ് കോളിംഗ് മിനിറ്റുകളും ഉൾപ്പെടെയുള്ള കൃത്യമായ ആനുകൂല്യങ്ങൾ ഈ പ്ലാൻ അനുസരിച്ച് വ്യത്യാസപ്പെടും. പ്രത്യേക പാക്കുകളോ പുതിയ പ്രാദേശിക സിം കാർഡോ ആവശ്യമില്ലാതെ തന്നെ നിലവിലെ സിം കാ‍ർഡുകൊണ്ട് ഡാറ്റ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് തുടരുകയും ചെയ്യാം.