image

3 Jan 2026 11:13 AM IST

Telecom

5 ജി; ടെലികോം വിപണി ജിയോ കീഴടക്കുമോ?

MyFin Desk

5g, will jio conquer the telecom market
X

Summary

5 ജിയിൽ ജിയോക്ക് മുൻതൂക്കമെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. തൊട്ടുപിന്നാലെ എയർടെൽ. വോഡഫോൺ ഐഡിയയുടെ നെറ്റ്‍വ‍ർക്ക് വിന്യാസം പ്രാരംഭഘട്ടത്തിൽ. ചിത്രത്തിൽ എങ്ങുമില്ലാതെ ബിഎസ്എൻഎൽ


5ജിയില്‍ വേഗതയിലും ലഭ്യതയിലും ജിയോ മുന്നിലെന്ന് റിപ്പോര്‍ട്ട്. ആഗോള നെറ്റ്‌വര്‍ക്ക് ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ സിഗ്‌നലാണ് 2025 സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സമയത്തിലും മുന്നേറ്റമുണ്ട്.

വീഡിയോ സ്ട്രീമിംഗ് , വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അവസരങ്ങൾ ഇവയിലൊക്കെ ടെലികോം കമ്പനികൾക്കിടയിലുള്ള വേഗത നിര്‍ണായക പങ്ക് വഹിക്കുന്നു. ഇപ്പോൾ ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗത ജിയോയ്ക്കാണ് (199.7 mbps). ജിയോയുടെ 5ജി വേഗത 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 11 മടങ്ങ് കൂടുതലാണ് . താരതമ്യേന, എയര്‍ടെലിന് 7 മടങ്ങും വോഡഫോണ്‍ ഐഡിയയ്ക്ക് 6 മടങ്ങുമാണ് 5 ജി വേഗതയിലെ വര്‍ദ്ധനവ്.

പ്രാരംഭ ദിശയിൽ വോഡഫോൺ ഐഡിയ

5ജി ലഭ്യത, 5ജി ഉപയോഗ സമയം, എന്നിവയെല്ലാം റിപ്പോർട്ട് പ്രതിപാദിക്കുന്നു. സിഗ്‌നല്‍ ഉള്ളപ്പോള്‍ ഉപഭോക്താവ് യഥാര്‍ത്ഥത്തില്‍ എത്ര സമയം 5ജി നെറ്റ്‌വര്‍ക്കില്‍ കണക്റ്റഡ് ആയിരുന്നു എന്നതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

ജിയോയ്ക്കൊപ്പം തൊട്ടുപിന്നാലെ 5 ജി ലഭ്യതയിൽ എയർടെല്ലുമുണ്ട്. 68.7ശതമാനമാണ് ജിയോയുടെ ലഭ്യത എയര്‍ടെല്‍ 66.6 ശതമാനം ലഭ്യത രേഖപ്പെടുത്തി തൊട്ടുപിന്നാലെയുണ്ട്. .ജിയോ ഉപഭോക്താക്കള്‍ക്ക് 5ജി സിഗ്‌നല്‍ ലഭിക്കുമ്പോഴെല്ലാം അവര്‍ ആ നെറ്റ്‌വര്‍ക്കില്‍ തന്നെ തുടരുന്നു എന്നത് ജിയോ കൂടുതൽ ആകർഷകമാക്കുന്നു. എന്നാല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 5ജി സിഗ്‌നല്‍ ലഭ്യമാണെങ്കിലും മിക്കവരും 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നു. വോഡഫോണ്‍ ഐഡിയ 5 ജി നെറ്റ്വർക്ക് വിന്യാസത്തിൽ പ്രാരംഭ ഘട്ടത്തിലാണ്. 32.5 ശതമാനമാണ് ലഭ്യത.