image

28 Nov 2025 8:55 PM IST

Telecom

ഒക്ടോബറില്‍ 20ലക്ഷത്തോളം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത് ജിയോ

MyFin Desk

ഒക്ടോബറില്‍ 20ലക്ഷത്തോളം  ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത് ജിയോ
X

Summary

വോഡഫോണ്‍ ഐഡിയയ്ക്ക് 20.83 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു


ഈ വര്‍ഷം ഒക്ടോബറില്‍ റിലയന്‍സ് ജിയോ 19.97 ലക്ഷം മൊബൈല്‍ വരിക്കാരെ ചേര്‍ത്തു - ഇന്ത്യയിലെ ഓപ്പറേറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ഉപയോക്താക്കളുടെ എണ്ണം 48.47 കോടിയായി വര്‍ദ്ധിപ്പിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടെ എണ്ണം ഒക്ടോബറില്‍ 12.52 ലക്ഷം വര്‍ദ്ധിച്ച് 39.36 കോടിയായി. സെപ്റ്റംബറില്‍ ഇത് 39.24 കോടിയായിരുന്നു.

ഒക്ടോബറില്‍ ബിഎസ്എന്‍എല്‍ 2.69 ലക്ഷം മൊബൈല്‍ ഉപയോക്താക്കളെ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കോര്‍പ്പറേഷന്റെ വരിക്കാരുടെ എണ്ണം ഒക്ടോബര്‍ അവസാനത്തോടെ 9.25 കോടിയായി ഉയര്‍ന്നു.

അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് 20.83 ലക്ഷം വയര്‍ലെസ് വരിക്കാരെ നഷ്ടപ്പെട്ടു. ഒക്ടോബറില്‍ അതിന്റെ മൊബൈല്‍ ഉപയോക്തൃ അടിത്തറ 20.07 കോടിയായി കുറഞ്ഞു (സെപ്റ്റംബറില്‍ 20.28 കോടിയില്‍ നിന്ന്).

19.97 ലക്ഷം വരിക്കാരുടെ വളര്‍ച്ചയോടെ ജിയോ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു, സെപ്റ്റംബറിലെ 48.27 കോടിയില്‍ നിന്ന് ഒക്ടോബറില്‍ 48.47 കോടിയായി.

മൊത്തത്തില്‍, ഇന്ത്യയുടെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് 123.1 കോടിയായി ഉയര്‍ന്നു (118.4 കോടി വയര്‍ലെസും 4.6 കോടി വയര്‍ലൈനും).

ഒക്ടോബറിലെ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, ഒക്ടോബര്‍ അവസാനത്തോടെ മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 99.98 കോടിയായും വര്‍ദ്ധിച്ചു.

സെപ്റ്റംബര്‍ അവസാനത്തിലെ 99.56 കോടിയില്‍ നിന്ന് 2025 ആയി, 0.42 ശതമാനം വളര്‍ച്ചാ നിരക്ക്. ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച് നഗര, ഗ്രാമീണ വയര്‍ലൈന്‍ ടെലി-സാന്ദ്രത യഥാക്രമം 8.16 ശതമാനവും 0.55 ശതമാനവുമായിരുന്നു.