image

2 Oct 2023 12:49 PM GMT

Telecom

ഗ്രാമീണ മേഖലയിൽ ജിയോയ്ക്ക് ആധിപത്യം

MyFin Desk

Jio Infocomm to Pay ₹7,864 Crore 5G Instalment This Week
X

Summary

  • ജിയോയുടെ മൊത്തം ഗ്രാമീണ ഉപഭോക്താക്കളുടെ എണ്ണം 19.4 കോടി
  • ജൂലൈയിൽ ഗ്രാമീണ വരിക്കാരുടെ മൊത്തം എണ്ണം 51.8 കോടി


ജൂലൈയിൽ റിലയൻസ് ജിയോ 20 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി ഗ്രാമീണ മേഖലയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. പുതിയ വരിക്കാർ അടക്കം ജിയോയുടെ മൊത്തം ഗ്രാമീണ ഉപഭോക്താക്കളുടെ എണ്ണം 19.4 കോടിയായി. എന്നാൽ ജൂലൈയിൽ എയർടെല്ലിനും വി ക്കും യഥാക്രമം 5.4 ലക്ഷം, 6.9 ലക്ഷം വീതം ഗ്രാമീണ ഉപഭോക്താക്കളെ നഷ്ടമായി. അവരുടെ മൊത്തം ഗ്രാമീണ വരിക്കാരുടെ എണ്ണം 18.1 കോടിയായും 11.3 കോടിയായും കുറഞ്ഞുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ജൂലൈയിൽ ഗ്രാമീണ വരിക്കാരുടെ മൊത്തം എണ്ണം 51.8 കോടിയായി ഉയർന്നപ്പോൾ നഗരങ്ങളിലെ മൊബൈൽ വരിക്കാരുടെ എണ്ണം 62.86 കോടിയായി. രാജ്യത്തെ മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം ജൂലൈയിൽ 114.63 കോടിയായി ഉയർന്നു ജൂലൈയിൽ 26.7 ലക്ഷം പുതിയ വരിക്കാരാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ജൂണിലിത് വെറും 3.7 ലക്ഷമായിരുന്നു. ജൂലൈയിൽ 1.17 കോടി മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ അപേക്ഷകൾ നൽകിയിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ ജിയോയുടെ വളർച്ച

ജിയോ ഫോണിന് ഗ്രാമീണ മേഖലയിൽ കൂടുതൽ ഉപഭോക്താക്കളെ നേടാൻകഴിഞ്ഞു .ജൂണിൽ 22 ലക്ഷം ഉപഭോക്താക്കൾ ജിയോ വരിക്കാരായി. ജിയോയുടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ജിയോ ഭാരത് 4 ജി സാങ്കേതികവിദ്യ ഉപയോഗിച്ച് വിലകുറഞ്ഞ ഫോൺ പുറത്തിറക്കിയത് വർദ്ധനവിന് വലിയ കാരണമായി. ജിയോ പുറത്തിറക്കുന്ന 4 ജി ഫോണിന് വെറും 999 രൂപ മാത്രം മതി.

ഗ്രാമീണ മേഖലയിലെ പ്രീമിയം മൊബൈൽ ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ മുന്നിലാണ്. ഉപഭോക്താക്കളുടെ എണ്ണത്തിൽ ജിയോയും ആർടെല്ലും യഥാക്രമം എട്ടു ശതമാനവും അഞ്ചു ശതമാനവും വിപണി വിഹിതം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ലാൻഡ്ലൈനിലും വർദ്ധന

ജൂലൈയിൽ ലാൻഡ്‌ലൈൻ കണക്ഷനുകളുടെ എണ്ണത്തിൽ ജിയോ 1 കോടി കടന്നു. ജൂണിലിത് 99.5 ലക്ഷമായിരുന്നു. ഇന്ത്യയിലെ 3.06 കോടി വരുന്ന ലാൻഡ് ലൈൻ വിപണിയിൽ ഓരോ മൂന്ന് കണക്ഷനുകളിൽ ഒന്ന് ജിയോ ആയിരിക്കും. വിപണിയിലെ രണ്ടാമതായി നിൽക്കുന്ന ഭാർതി എയർടെൽ വരിക്കാരുടെ എണ്ണം ചെറിയ തോതിൽ വർധിപ്പിച്ചു. ജൂണിലെ 14 ലക്ഷം ഉപഭോക്താക്കളിൽ നിന്നും നിന്ന് ചെറിയ തോതിൽ വർധിച്ച് 15 ലക്ഷമായി.

ഏറ്റവും പുതിയ കണക്കനുസരിച്ച് വയർലെസ്സ് ഉപഭോക്താക്കളിൽ ജിയോയുടെ വിപണി വിഹിതം 38.6 ശതമാനമായി. എയർടെല്ലിന് 32.7 ശതമാനവും വി ക്കു 20 ശതമാനവും വിപണി വിഹിതമാണുള്ളത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎലിന് 14 ലക്ഷം ഉപഭോക്താക്കളെയും എംടിഎൻഎൽ കമ്പനിക്ക് 33,623 വയർലസ് ഉപഭോക്താക്കളെയും നഷ്ടപ്പെട്ടു.

ബ്രോഡ്ബാൻഡിലും ജിയോ മുന്നിൽ

ഫെബ്രുവരിക്കും ജൂലൈക്കും ഇടയിൽ ജിയോയും ഏയർടെല്ലും യഥാക്രമം 1 .6 കോടി, 1.29 കോടി പ്രീമിയം മൊബൈൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ നേടി. എന്നാൽ വി യ്ക്ക് എട്ടു ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി ട്രായ് കണക്കുകകൾ സൂചിപ്പിക്കുന്നു.