image

29 Dec 2022 5:33 AM GMT

Telecom

5ജി തിരുവനന്തപുരത്തും, 11 നഗരങ്ങളിലേക്ക് സേവനം നീട്ടി ജിയോ

MyFin Desk

5G Kerala
X

റിലയന്‍ല് ജിയോ 11 നഗരങ്ങളിലേക്ക് കൂടി അവരുടെ 5 ജി സേവനങ്ങള്‍ വ്യാപിപ്പിച്ചു. തിരുവനന്തപുരം, ലക്‌നൗ, മൈസൂര്‍, നാസിക്ക്, ഔറംഗബാദ്, ചാണ്ഡിഗഢ്, മൊഹാലി, പഞ്ച്കുള സിരാക്പൂര്‍, ഖറാര്‍, ദേര്‍ബാസി എന്നിവിടങ്ങളിലാണ് സേവനമാരംഭിച്ചത്. ഇതോടെ തിരുവനന്തപുരം ഉള്‍പ്പെടയുള്ള നഗരങ്ങളില്‍ ആദ്യമായി 5 ജി സേവനങ്ങള്‍ ആരംഭിക്കുന്ന ടെലികോം ഓപ്പറേറ്ററായി ജിയോ മാറും. ഈ നഗരങ്ങളിലെ ജിയോ ഉപഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ 1 ജിബിപിഎസ്+ വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുന്നതിനു ജിയോ അവസരമൊരുക്കും. ഇതിനായി അധിക ചിലവുകള്‍ ഈടാക്കില്ല.

ജിയോയുടെ 5 ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രധാന ടൂറിസം കേന്ദ്രങ്ങളുമായ ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ടെലി കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് ലഭിക്കും. കൂടാതെ ഇ-ഗവേണന്‍സ്, വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗെയിമിംഗ്, ഹെല്‍ത്ത് കെയര്‍, ഐടി തുടങ്ങിയ മേഖലകളില്‍ അനന്തമായ വളര്‍ച്ചാ അവസരങ്ങളും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

രാജ്യത്തെ രണ്ട് പ്രധാന ടെലികോം കമ്പനികളായ റിലയന്‍സും എയര്‍ടെലും ഒക്ടോബര്‍ മാസം മുതലാണ് ഈ സേവനം നല്‍കി തുടങ്ങിയത്. ഇതിനകം പ്രധാന മെട്രോ നഗരങ്ങളില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗുജറാത്തില്‍ 33 ജില്ലാ ആസ്ഥാനങ്ങളിലും റിലയന്‍സ് സേവനം ആരംഭിച്ചതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.