28 Sept 2026 3:21 PM IST
Summary
പത്താം വാർഷിക ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ ജിയോ റീചാർജ് വൗച്ചറും ലഭിക്കും. ഫലത്തിൽ സബ്സ്ക്രിപ്ഷൻ തുക സൗജന്യമാണ്
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സേവനങ്ങളുമായി ജിയോ. കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പുതിയ സേവനമായ ജിയോ ഷീൽഡ് എന്ന പ്രത്യേക സേവനമാണ് അവതരിപ്പിച്ചത്. വീടിന് പുറത്തും ഓൺലൈനിലും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഫാമിലി സേഫ്റ്റി സൊല്യൂഷനാണ് ജിയോ ഷീൽഡ്. കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും സുരക്ഷിതരായി നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് സ്വതന്ത്രമായി പഠിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കാം.
ഒരു വർഷത്തേക്കുള്ള ജിയോ ഷീൽഡ് സബ്സ്ക്രിപ്ഷന് 1,000 രൂപയാണ് നിരക്ക്. പ്രതിമാസം ഏകദേശം 83 രൂപയാണ് നിരക്ക് വരിക. പത്താം വാർഷിക ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ ജിയോ റീചാർജ് വൗച്ചറും ലഭിക്കും. ഫലത്തിൽ സബ്സ്ക്രിപ്ഷൻ തുക സൗജന്യമാണ് ജിയോ അറിയിച്ചു.
പ്രധാന സവിശേഷതകൾ
ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, എസ്ഒഎസ് അലർട്ടുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാനും നിരീക്ഷിക്കാനും, അവർക്ക് ഉപയോഗിക്കാവുന്ന ആപ്പുകളും കോൺടാക്ടുകളും നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് കഴിയും. ഉപകരണത്തിന്റെ ബാറ്ററി കുറയുമ്പോഴും അലർട്ട് ലഭിക്കും.
പത്താം വാർഷിക ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ റീചാർജ് വൗച്ചറിന് പുറമെ 12 മാസത്തെ കാൻവ പ്രോ സബ്സ്ക്രിപ്ഷൻ , 28 ദിവസത്തേക്ക് അൺലിമിറ്റഡ് 5G എന്നിവയും ലഭിക്കും. 1,000 രൂപയുടെ റീചാർജ് വൗച്ചറിന് 399 രൂപയും അതിന് മുകളിലുമുള്ള അൺലിമിറ്റഡ് 5G മൊബിലിറ്റി പ്ലാനുകളുടെ റീചാർജിന് ഉപയോഗിക്കാം.
പ്രവർത്തനം എങ്ങനെ?
ജിയോ ഷീൽഡ് രണ്ട് ആപ്പുകൾ സംയോജിച്ചാണ് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്കായി ജിയോ തിങ്സ് ആപ്പും, കുട്ടിയുടെ ഫോണിൽ ജിയോ ഷീൽഡ് ആപ്പും ഇൻസ്റ്റാൾ ചെയ്യണം. ഇവ രണ്ടും ലിങ്ക് ചെയ്താൽ കുട്ടിയുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സ്ക്രീൻ ടൈം, ആപ്പുകൾ, കോൺടാക്ടുകൾ എന്നിവ നിയന്ത്രിക്കാനും സുരക്ഷാ അലർട്ടുകൾ സ്വീകരിക്കാനും മാതാപിതാക്കൾക്ക് കഴിയും.
കുട്ടിയുടെ ഫോണിൽ ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണും സജീവമായ ജിയോ മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. മാതാപിതാക്കളുടെ ഫോണിൽ ജിയോ തിങ്സ് ആപ്പ് ആവശ്യമാണ്. നിലവിൽ ആൻഡ്രോയിഡിൽ ലഭ്യമായ ജിയോ തിങ്സ് ആപ്പ് 2026 ഒക്ടോബർ 1 മുതൽ ഉപയോക്താക്കൾക്കും ലഭ്യമാകും. ജിയോ ഷീൽഡിൽ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളും കുട്ടിയും ജിയോ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
പഠിക്കാം & സമ്പാദിക്കാം
Home
