image

8 Aug 2023 6:25 AM GMT

Telecom

ഊര്‍ജരംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി റിലയന്‍സ്

MyFin Desk

Mukesh Ambani
X

Summary

  • ഊര്‍ജരംഗത്ത് പുതിയ സാധ്യതകളെ കണ്ടെത്താനുള്ള കമ്പനിയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്നതാണു വാര്‍ഷിക റിപ്പോര്‍ട്ട്
  • ഇന്ത്യയില്‍ റിലയന്‍സ് ജിയോയുടെ 5ജി കവറേജ് വിപുലീകരിക്കുന്നതിനും 2022-23 സാമ്പത്തികവര്‍ഷം സാക്ഷ്യം വഹിച്ചു


അടുത്ത ദശകത്തില്‍ ഒരു കിലോയ്ക്ക് ഒരു ഡോളറില്‍ താഴെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യയെ മാറ്റുമെന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). കമ്പനിയുടെ വാര്‍ഷിക (2022-23) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഊര്‍ജരംഗത്ത് പുതിയ സാധ്യതകളെ കണ്ടെത്താനുള്ള കമ്പനിയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്നതാണു വാര്‍ഷിക റിപ്പോര്‍ട്ട്.

വിപണിമൂല്യത്തില്‍ മൂന്‍നിര സ്ഥാനം അലങ്കരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ കൂടാതെ, മുകേഷ് അംബാനിയെ മറ്റൊരു 5 വര്‍ഷത്തേക്ക് (2029 വരെ) ചീഫ് എക്സിക്യൂട്ടീവായി നിയമിക്കണമെന്നും കമ്പനി ആവശ്യപ്പെടും. ഓഗസ്റ്റ് 28-നാണു കമ്പനിയുടെ വാര്‍ഷിക യോഗം.

വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രധാനകാര്യങ്ങള്‍

റിലയന്‍സ് റീട്ടെയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി ഇടപാടുകള്‍ എന്ന നേട്ടം മറികടന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ റീട്ടെയില്‍ ബിസിനസ്സ് നെറ്റ്‌വര്‍ക്കില്‍ 3,300 പുതിയ സ്റ്റോറുകള്‍ ഉള്‍പ്പെടുത്തി. ഇന്ത്യയൊട്ടാകെ സ്റ്റോറുകളുടെ എണ്ണം 18,040 ആയി.

2022-23 സാമ്പത്തികവര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് സുസ്ഥിര ഊര്‍ജ സ്‌ത്രോസ്സുകള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇക്കാലയളവില്‍ റിലയന്‍സ് അവരുടെ ആദ്യത്തെ ഹരിത ഹൈഡ്രജന്‍ ഉത്പാദനം കൈവരിച്ചു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സുസ്ഥിരതയ്ക്കും ശുദ്ധമായ ഊര്‍ജത്തിനും വേണ്ടി റിലയന്‍സ് സ്വീകരിച്ചുവരുന്ന നടപടികളെ കുറിച്ചും ഊന്നിപ്പറയുന്നുണ്ട് റിപ്പോര്‍ട്ടില്‍.

ഇന്ത്യയില്‍ റിലയന്‍സ് ജിയോയുടെ 5ജി കവറേജ് വിപുലീകരിക്കുന്നതിനും 2022-23 സാമ്പത്തികവര്‍ഷം സാക്ഷ്യം വഹിച്ചു. 2300 നഗരങ്ങളിലേക്കും പട്ടങ്ങളിലേക്കുമാണു വ്യാപിപ്പിച്ചത്.

ജിയോ സിനിമ, വയാകോം 18 എന്നിവയിലൂടെ റിലയന്‍സ് വിനോദ വിഭാഗത്തിലും വലിയ നേട്ടമുണ്ടാക്കി.