23 Sept 2026 11:12 AM IST
Summary
ഡാറ്റ ആവശ്യമില്ലാത്ത, പ്രത്യേകിച്ച് കീപാഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും രണ്ടാമത്തെ സിം നിലനിര്‍ത്തുന്നവര്‍ക്കും വലിയ ആശ്വാസമാകും പുതിയ തീരുമാനം
സാധാരണക്കാരന് ആശ്വാസമായി ട്രായിയുടെ പുതിയ ചട്ടം. ബണ്ടില്‍ഡ് ഡാറ്റ വേണ്ടാത്തവര്‍ക്ക് വേണ്ടി കൂടുതല്‍ വോയ്‌സ്, എസ്എംഎസ് മാത്രമുള്ള റീചാര്‍ജ് പ്ലാനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിലാണ് നിര്‍ണായക മാറ്റം. എസ്ടിവികള്‍ക്ക് ഉചിതമായ താരിഫ് കിഴിവ് നല്‍കണമെന്നും ചട്ടം പറയുന്നു.
പുതിയ ചട്ടപ്രകാരം ഓപ്പറേറ്റര്‍മാര്‍ 30 ദിവസത്തില്‍ താഴെ വാലിഡിറ്റിയുള്ള വോയ്‌സ്-എസ്എംഎസ് പ്ലാനുകള്‍ നല്‍കണം. ഒപ്പം എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന പ്രതിമാസ പ്ലാനും, ദീര്‍ഘകാല വാലിഡിറ്റിയുള്ള ഒരു വോയ്‌സ്-എസ്എംഎസ് പ്ലാനെങ്കിലും ഉണ്ടായിരിക്കണം. 1,132 പ്രതികരണങ്ങള്‍ ലഭിച്ച വിപുലമായ കൂടിയാലോചനയ്ക്ക് ശേഷമാണ് ട്രായ് ചട്ടം പുറത്തിറക്കിയത്.
2024-ല്‍ കൊണ്ടുവന്ന പന്ത്രണ്ടാം ഭേദഗതിക്ക് ശേഷം വോയ്‌സ്-എസ്എംഎസ് പ്ലാനുകളുടെ ലഭ്യത കുറഞ്ഞതായി ട്രായ് കണ്ടെത്തിയിരുന്നു. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകള്‍ മാത്രം നല്‍കി കമ്പനികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതായും റെഗുലേറ്റര്‍ നിരീക്ഷിച്ചു.
ഡാറ്റ ആവശ്യമില്ലാത്ത, പ്രത്യേകിച്ച് കീപാഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും രണ്ടാമത്തെ സിം നിലനിര്‍ത്തുന്നവര്‍ക്കും വലിയ ആശ്വാസമാകും പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാര്‍ജ് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
