21 Jan 2026 8:48 PM IST
Summary
പ്രാരംഭ ഓഫറിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാനും കമ്പനിഅവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ മുതല്‍ ഇത് ആരംഭിക്കുന്നു
സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു.ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും. പ്രാരംഭ ഓഫറിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാനും കമ്പനിഅവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ മുതല്‍ ഇത് ആരംഭിക്കുന്നു.
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്റ്റിവിറ്റിയും തടസ്സമില്ലാത്ത ഇന്റര്‍നെറ്റും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 5ജി നെറ്റ്വര്‍ക്ക് കപ്പാസിറ്റിയും കമ്പനി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഈ വിപുലീകരണത്തോടെ കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ടൂറിസം മേഖലകള്‍, ജനസാന്ദ്രതയുള്ള താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി 5ജി ലഭ്യമാണ്. കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ഇപ്പോള്‍ വി 5ജി ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു മേഖലകളിലേക്കും 5ജി നെറ്റ്വര്‍ക്ക് ഉടന്‍ വിപുലീകരിക്കുന്നതാണ്
അതിവേഗ ഡൗണ്‍ലോഡിംഗ്, തടസ്സമില്ലാത്ത 4കെ വീഡിയോ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗിനും തത്സമയ ആശയവിനിമയത്തിനും ആവശ്യമായ കുറഞ്ഞ ലേറ്റന്‍സി എന്നിവ ഉറപ്പാക്കാന്‍ വിയുടെ മെച്ചപ്പെടുത്തിയ നെറ്റ്വര്‍ക്ക് കപ്പാസിറ്റി സഹായിക്കുന്നു.
2025ന്റെ രണ്ടാം പകുതിയില്‍ ഊര്‍ജ്ജക്ഷമതയുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും, എഐ അധിഷ്ഠിത സെല്‍ഫ് ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചും സംസ്ഥാനത്തുടനീളം 5ജി വിപുലീകരണം വേഗത്തിലാക്കി. മെച്ചപ്പെടുത്തിയ ഈ നെറ്റ്വര്‍ക്കിലൂടെ അതിവേഗവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. ഉയര്‍ന്ന നിലവാരമുള്ളതും ഭാവിയിലേക്ക് സജ്ജവുമായ അനുഭവമാണ് വി 5ജി നല്‍കുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വി. പറഞ്ഞു.
നെറ്റ്വര്‍ക്ക് കപ്പാസിറ്റിയും ബാന്‍ഡ്വിഡ്ത്തും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി വരും മാസങ്ങളില്‍ കൂടുതല്‍ സൈറ്റുകള്‍ സ്ഥാപിക്കാനും വി പദ്ധതിയിടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
