image

18 Sep 2023 7:39 AM GMT

Telecom

വോഡഫോൺ ഐഡിയ കമ്പനി കുടിശ്ശിക ഇനത്തിൽ 1700 കോടി രൂപ അടച്ചു

MyFin Desk

Vi pays Rs 1700 crore to DoT for 5G spectrum acquired in 2022 auction
X

Summary

  • ലൈസൻസ് ഫീയും സ്പെക്ട്രം ഉപയോഗത്തിനുള്ള ചാർജും അടക്കം ഏതാണ്ട് 450 കോടി കുടിശ്ശിക
  • 5 ജി സ്‌പെക്ട്രത്തിനും മറ്റു സ്‌പെക്ട്രങ്ങള്‍ക്കുമുളള കുടിശ്ശിക യിനത്തിൽ ആണ് അടവ്


കടക്കെണിലായ ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയ കുടിശ്ശിക ഉൾപ്പെടെ 1700 കോടി രൂപ സർക്കാരിന് നൽകി. 5 ജി സ്‌പെക്ട്രത്തിനും മറ്റു സ്‌പെക്ട്രങ്ങള്‍ക്കുമുളള കുടിശ്ശിക ഇനത്തിലാണ് സർക്കാറിലേക്ക് കമ്പനി പണം അടച്ചത്.

സെപ്റ്റംബർ 23 നാണ് സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ അടവിലേക്കുള്ള 1701 കോടി രൂപ പലിശ ഉൾപ്പെടെ ടെലികോം വകുപ്പിൽ അടച്ചെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു. 2022- 23 മാർച്ചിലവസാനിച്ച പാദത്തിൽ ലൈസൻസ് ഫീയും സ്പെക്ട്രം ഉപയോഗത്തിനുള്ള ചാർജും അടക്കം ഏതാണ്ട് 450 കോടി രൂപ കുടിശ്ശിക അടച്ചിരുന്നു.

10000 കോടി രൂപ വൊഡാഫോൺ ഐഡിയ വാർഷിക ഇബിടിഡിഎ യുമായി താരതമ്യം ചെയ്യുമ്പോൾ വോഡഫോൺ ഐഡിയ വാർഷിക ഗഡുവായി 16000 കോടി അടക്കണം.

എയർടെൽ ഭാരതി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കുള്ള വാർഷിക ഗഡുവും ഇബിഐടിഡിഎ യും യഥാക്രമം 9000 കോടി,23000 കോടി എന്നിങ്ങനെ ആണ്.

2021 ലെ കേന്ദ്ര മന്ത്രിസഭ ടെലികോം മേഖലയിൽ പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക് ആശ്വാസം നല്കുന്നതിനായുള്ള പാക്കേജിനു അംഗീകാരം നൽകിയിരുന്നു. കമ്പനികൾക്ക് നിയമാനുസൃത കുടിശ്ശിക അടക്കുന്നതിൽ നിന്ന് നാലുവർഷത്തെ ഇടവേള, മേഖലയിൽ ദൗർലഭ്യം നേരിടുന്ന എയർ വേവ് പങ്കിടാനുള്ള അനുമതി, ലെവി അടയ്ക്കുന്നതിലുള്ള വരുമാനത്തിന്റെ നിവചനത്തിലെ മാറ്റം എന്നിവ ഉൾപ്പെടുന്നു.

മുൻകാലത്ത് നിയമപരമായ കുടിശ്ശികയായി ആയിരക്കണക്കിനു കോടി രൂപ വേണ്ടിവരുന്ന വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരം ഒരു നടപടി.