image

2 Jan 2026 1:37 PM IST

Telecom

Vodafone Idea Stock : പെരുകുന്ന കടം, എന്നിട്ടും വോഡഫോൺ ഐഡിയ തിരിച്ചു കയറാൻ കാരണമിതാണ്!

MyFin Desk

Vodafone Idea Stock : പെരുകുന്ന കടം, എന്നിട്ടും വോഡഫോൺ ഐഡിയ തിരിച്ചു കയറാൻ കാരണമിതാണ്!
X

Summary

വോഡഫോൺ ഐഡിയ ഓഹരികളിലെ കുത്തനെയുള്ള ഇടിവിന് ശേഷം ഓഹരി വില മുന്നേറാഴൻ കാരണമെന്താണ്?


സർക്കാരിൻ്റെ സമാശ്വാസ പാക്കേജ് വോഡഫോൺ ഐഡിയ ഓഹരികൾക്ക് ആശ്വാസമായി. കനത്ത തകർച്ചയിൽ നിന്ന് ഓഹരി വില തിരിച്ചുകയറി. സർക്കാർ ഇടപെടലിന് ശേഷം വോഡഫോണിൻ്റെ കുടിശ്ശിക പകുതിയായി കുറയുമെന്ന റിപ്പോർട്ടുകളാണ് നേട്ടമായത്.

ഓഹരികൾ നാലു ശതമാനം ഉയർന്നു. വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശികകൾക്ക് 5 വർഷത്തെ മൊറട്ടോറിയമാണ് അനുവദിച്ചിരിക്കുന്നത്. ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ കമ്പനിയുടെ ഓഹരി വില 12.05 രൂപയായി ഉയർന്നു. വോഡഫോൺ ഐഡിയയ്ക്ക് എജിആർ കുടിശ്ശികയുടെ 95 ശതമാനത്തിലധികം അടയ്ക്കാൻ സാങ്കേതികമായി 10 വർഷത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിയുടെ 87,695 കോടി രൂപയുടെ കുടിശ്ശികയാണ് താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

വിയുടെ പണലഭ്യത മെച്ചപ്പെടും

തുക എത്രയായാലും 2036-41 സാമ്പത്തിക വർഷത്തിനുള്ളിൽ അടയ്ക്കേണ്ടി വരും. എന്തായാലും കേന്ദ്ര സർക്കാർ നടപടി കമ്പനിയുടെ പണലഭ്യത മെച്ചപ്പെടുത്തും. വോഡഫോണ്‍ ഐഡിയയും വോഡഫോണ്‍ ഗ്രൂപ്പും തമ്മിലുള്ള പഴയ ബാധ്യതാ കരാര്‍ കമ്പനി അടുത്തിടെ പുനര്‍നിശ്ചയിച്ചിരുന്നു.പുതിയ കരാര്‍ പ്രകാരം ആദ്യ ഘട്ടമായി 2,307 കോടി രൂപ അടുത്ത 12 മാസത്തിനുള്ളില്‍ വോഡഫോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാര്‍ വി ഐ-ക്ക് കൈമാറും. ഇതും കമ്പനിക്ക് ആശ്വാസമാകും.