14 Feb 2022 10:54 AM IST
Summary
ഡെല്‍ഹി: 5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം മേയില്‍ നടക്കുമെന്ന് ടെലികോം വൃത്തങ്ങള്‍ അറിയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ച്ചിനുള്ളില്‍ വില്‍പ്പന പ്രക്രിയയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 5ജി ലേലത്തിനുള്ള ശുപാര്‍ശകള്‍ മാര്‍ച്ചോടെ സമര്‍പ്പിക്കുമെന്ന് ട്രായ് അറിയിച്ചിട്ടുണ്ടെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ലേലം എത്രയും വേഗം നടത്താനുള്ള മറ്റ് നടപടിക്രമങ്ങള്‍ ശക്തമാക്കുകയാണെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുമ്പ് സ്‌പെക്ട്രം ലേലത്തില്‍ ട്രായില്‍ നിന്ന് ശുപാര്‍ശകള്‍ ലഭിച്ചതിന് ശേഷം ലേലം […]
ഡെല്‍ഹി: 5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം മേയില്‍ നടക്കുമെന്ന് ടെലികോം വൃത്തങ്ങള്‍ അറിയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ച്ചിനുള്ളില്‍ വില്‍പ്പന പ്രക്രിയയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
5ജി ലേലത്തിനുള്ള ശുപാര്‍ശകള്‍ മാര്‍ച്ചോടെ സമര്‍പ്പിക്കുമെന്ന് ട്രായ് അറിയിച്ചിട്ടുണ്ടെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ലേലം എത്രയും വേഗം നടത്താനുള്ള മറ്റ് നടപടിക്രമങ്ങള്‍ ശക്തമാക്കുകയാണെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുമ്പ് സ്‌പെക്ട്രം ലേലത്തില്‍ ട്രായില്‍ നിന്ന് ശുപാര്‍ശകള്‍ ലഭിച്ചതിന് ശേഷം ലേലം ആരംഭിക്കാന്‍ സര്‍ക്കാര്‍ 60-120 ദിവസത്തെ സമയമെടുത്തിരുന്നു.
സ്പെക്ട്രം വില, അത് അനുവദിക്കുന്നതിനുള്ള രീതി, സ്‌പെക്ട്രത്തിന്റെ ബ്ലോക്ക് വലുപ്പം, പേയ്‌മെന്റ് നിബന്ധനകളും വ്യവസ്ഥകളും തുടങ്ങിയ കാര്യങ്ങളില്‍ ട്രായില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശം ആവശ്യപ്പെട്ടു. പിന്നീട് ട്രായ് വ്യവസായവുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചന നടത്തുകയും തുടര്‍ന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.
5ജി സ്പെക്ട്രം കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫെബ്രുവരി 15-നകം കൂടുതല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ട്രായ് അനുവദിച്ചിട്ടുണ്ട്. സ്രെക്ട്രം ഫ്രീക്വന്‍സി ബാന്‍ഡ് വിലയില്‍ 95 ശതമാനം വരെ കുറവ് വരുത്തണമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
