image

18 Aug 2022 4:06 AM GMT

Industries

ടെലികോം വരിക്കാരുടെ എണ്ണം 117.2 കോടിയായി; ജിയോ തന്നെ മുന്നില്‍

Agencies

ടെലികോം വരിക്കാരുടെ എണ്ണം 117.2 കോടിയായി; ജിയോ തന്നെ മുന്നില്‍
X

Summary

ഡെല്‍ഹി: റിലയന്‍സ് ജിയോ കൂടുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ത്തതോടെ രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 2022 ജൂണില്‍ 117.29 കോടിയിലേക്ക് ഉയര്‍ന്നതായി ട്രായ് (TRAI) അറിയിച്ചു. 2022 മെയ് മാസത്തില്‍ 117.07 കോടിയായിരുന്നു വരിക്കാരുടെ എണ്ണം. ഇതോടെ പുതിയ വരിക്കാരുടെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.19 ശതമാനമായി കണക്കാക്കുന്നവെന്ന ട്രായ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ട്രായ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് മെയ് മാസത്തില്‍ 114.55 കോടിയായിരുന്ന വയര്‍ലെസ് വരിക്കാരുടെ എണ്ണം ജൂണില്‍ 114.73 കോടിയായി ഉയര്‍ന്നു. 42.23 ലക്ഷം […]


ഡെല്‍ഹി: റിലയന്‍സ് ജിയോ കൂടുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ത്തതോടെ രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 2022 ജൂണില്‍ 117.29 കോടിയിലേക്ക് ഉയര്‍ന്നതായി ട്രായ് (TRAI) അറിയിച്ചു.

2022 മെയ് മാസത്തില്‍ 117.07 കോടിയായിരുന്നു വരിക്കാരുടെ എണ്ണം. ഇതോടെ പുതിയ വരിക്കാരുടെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.19 ശതമാനമായി കണക്കാക്കുന്നവെന്ന ട്രായ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ട്രായ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് മെയ് മാസത്തില്‍ 114.55 കോടിയായിരുന്ന വയര്‍ലെസ് വരിക്കാരുടെ എണ്ണം ജൂണില്‍ 114.73 കോടിയായി ഉയര്‍ന്നു.

42.23 ലക്ഷം ഉപഭോക്താക്കളുമായി റിലയന്‍സ് ജിയോയുടെ വയര്‍ലെസ് വരിക്കാരുടെ എണ്ണം 41.3 കോടിയായി ഉയര്‍ന്നു. തൊട്ടുപിന്നാലെ മൊത്തം 7.93 ലക്ഷം ഉപഭോക്താക്കളുമായി ഭാരതി എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം 36.29 കോടിയായി വര്‍ധിച്ചു.

അതേസമയം വൊഡാഫോൺ ഐഡിയ വരിക്കാരുടെ എണ്ണം 18 ലക്ഷം കുറഞ്ഞ് 25.66 കോടിയായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കും യഥാക്രമം 13.27 ലക്ഷം ഉപഭോക്താക്കളെയും, 3,038 വയര്‍ലെസ് ഉപഭോക്താക്കളെയും നഷ്ടപ്പെട്ടു.

വയര്‍ലൈന്‍ (ഫിക്‌സഡ് ലൈന്‍) വരിക്കാരുടെ എണ്ണം മെയ് മാസത്തിലെ 2.52 കോടിയില്‍ നിന്ന് ജൂണില്‍ 2.55 കോടിയായി വളര്‍ന്നു. 2.4 ലക്ഷം പുതിയ ഫിക്‌സഡ് ലൈന്‍ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ട് റിലയന്‍സ് ജിയോ പട്ടികയില്‍ മുന്നിലെത്തി.

തൊട്ടുപിന്നാലെ 84,760 പുതിയ ഉപഭോക്താക്കളുമായി വോഡഫോണ്‍ ഐഡിയ, 59,289 പേരുമായി ഭാരതി എയര്‍ടെല്‍ 7,378 പുതിയ ഉപഭോക്താക്കളുമായി ക്വാഡ്രന്റ് എന്നിവരുമുണ്ട്.

ബിഎസ്എന്‍എല്ലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. സ്ഥാപനത്തിന് 32,038 ഫിക്‌സഡ് ലൈന്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. അതുപോലെ തന്നെ എംടിഎന്‍എല്ലിന് 16,548 ഉപഭോക്താക്കളെയും ടാറ്റ ടെലിസര്‍വീസിന് 8,248 ഉപഭോക്താക്കളെയും നഷ്ടമായി.

77.11 കോടി വരിക്കാരുള്ള മൊബൈല്‍ കണക്ഷനുകളുള്ള രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 80 കോടി കവിഞ്ഞു.