15 Jan 2022 5:04 AM IST
kitex in telangana project
Summary
1995-ലാണ് പൊതു ഇഷ്യൂ നടത്തിയത്. കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 25.00 കോടി രൂപയും മൊത്തം അടച്ച മൂലധനം 6.65 കോടി രൂപയുമാണ്.
അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഭാഗമായ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് കേരളത്തിലെ സ്വകാര്യമേഖലയിലെ വലിയ തൊഴില്‍ദാതാവാണ്. കമ്പനിയില്‍ നിലവില്‍ 5000 ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. 1992 ലാണ് സ്ഥാപിതമായ പബ്ലിക് ലിമിറ്റഡ് കമ്പനിയാണിത്. 1995-96 വര്‍ഷത്തില്‍ 1.8 കോടി രൂപ വിറ്റുവരവോടെ ആരംഭിച്ച കമ്പനി ഇപ്പോള്‍ 2014-15ല്‍ 524 കോടിയിലധികം വിറ്റുവരവായി വളര്‍ന്നു.
നിലവില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് കിറ്റെക്‌സ്. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ പ്രവര്‍ത്തന വരുമാന പരിധി 500 കോടി രൂപയിലധികമാണ്. കിറ്റെക്‌സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
ഷര്‍ട്ട്, പാന്റ്, ജാക്കറ്റ്, ഇന്നര്‍വെയര്‍, ഔട്ടര്‍വെയര്‍ എന്നിങ്ങനെ വിവിധ തരം വസ്ത്രങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളും ജാക്കറ്റുകളും കമ്പനി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. 1995-ലാണ് പൊതു ഇഷ്യൂ നടത്തിയത്. കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 25.00 കോടി രൂപയും മൊത്തം അടച്ച മൂലധനം 6.65 കോടി രൂപയുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
