image

3 Nov 2025 9:56 PM IST

Textiles

താരിഫ്: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വസ്ത്ര നിര്‍മ്മാതാക്കള്‍

MyFin Desk

താരിഫ്: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്   വസ്ത്ര നിര്‍മ്മാതാക്കള്‍
X

Summary

നികുതി ഇളവും കയറ്റുമതി പിന്തുണയും നടപ്പിലാക്കണം


വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വസ്ത്ര നിര്‍മ്മാതാക്കള്‍. നികുതി ഇളവും കയറ്റുമതി പിന്തുണയും നടപ്പിലാക്കണമെന്ന ആവശ്യം ശക്തം.

യുഎസ് ഇറക്കുമതി താരിഫില്‍ നട്ടം തിരിയുകയാണ് രാജ്യത്തെ വസ്ത്ര വ്യവസായം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് മേഖല പ്രതീക്ഷ വയ്ക്കുന്നത്. പുതിയ യൂണിറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍, മൂല്യത്തകര്‍ച്ചക്ക് പരിഹാരമായുള്ള അലവന്‍സ്, പലിശ ഇളവ്, സമീപകാല ബജറ്റിന് മുമ്പുള്ള കണ്‍സള്‍ട്ടേഷനുകളില്‍ പ്രധാന സ്‌കീമുകളുടെ യുക്തിസഹമാക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിക്കണമെന്നാണ് വസ്ത്രമേഖല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കുറഞ്ഞ ഉല്‍പ്പാദന ചെലവുകളും മുന്‍ഗണനാ വിപണി പ്രവേശനവും ആസ്വദിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരവും ആഗോള മാന്ദ്യ സമ്മര്‍ദ്ദങ്ങളും ഇന്ത്യന്‍ വസ്ത്ര മേഖലയുടെ പ്രധാന വെല്ലുവിളികളാണെന്നാണ് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആഗോള വിപണിയിലെ മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക നികുതി പരിഗണനയായി 15 ശതമാനം ഇളവ് അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്‍കുന്ന മേഖലകളിലൊന്നാണ് വസ്ത്ര വിപണി. 174 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഈ മേഖല. 45 ദശലക്ഷത്തിലധികം ആളുകള്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണിത്.