image

14 Feb 2023 8:24 AM GMT

Travel & Tourism

അമേരിക്കയിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള ടൂറിസം റോഡ് ഷോ

Tvm Bureau

അമേരിക്കയിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള ടൂറിസം റോഡ് ഷോ
X

Summary

  • കേരളത്തിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് (109,859) അമേരിക്ക
  • സാഹസിക ടൂറിസം, പുത്തന്‍ ടൂറിസം സ്ഥലങ്ങള്‍ എന്നിവയടങ്ങുന്ന ആകര്‍ഷകമായ ടൂറിസം ഉത്പന്നങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുക ആയിരുന്നു ലക്ഷ്യം..


.തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് മികച്ച പ്രതികരണം.

അമേരിക്കയിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ന്യൂയോര്‍ക്ക്, ലോസ് എയ്ഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.കേരളത്തിലെ പുതിയ ടൂറിസം ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങള്‍, ഉത്തരവാദിത്ത ടൂറിസം എന്നിവയെക്കുറിച്ച് സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് സംസാരിച്ചു.

സാന്‍ഫ്രാന്‍സിസ്കോ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ടി വി നാഗേന്ദ്ര പ്രസാദും ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാളും മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യ ടൂറിസം അസി. ഡയറക്ടര്‍ വി സെന്തൂര്‍ കുമാരനും പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗോ കേരള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

ബാക്ക് പാക്കര്‍മാര്‍ മുതല്‍ വന്‍കിട ടൂറിസ്റ്റുകള്‍ക്ക് വരെ ആസ്വദിക്കാവുന്ന രീതിയില്‍ കേരളത്തെ മാറ്റിയെടുത്തു കഴിഞ്ഞുവെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. സാഹസിക ടൂറിസം, പുത്തന്‍ ടൂറിസം സ്ഥലങ്ങള്‍ എന്നിവയടങ്ങുന്ന ആകര്‍ഷകമായ ടൂറിസം ഉത്പന്നങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുക ആയിരുന്നു ലക്ഷ്യം..




കേരളത്തിലെ ടൂറിസം മേഖലയിലെ വിവിധ പങ്കാളികളും റോഡ് ഷോയില്‍ പങ്കെടുത്തു. സിജിഎച് എര്‍ത്ത്, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കോസിമ ഹോളിഡേയ്സ് ഇന്ത്യ, പയനീയര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

ലോകത്ത് 2023 ല്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളിലൊന്നായി ദി ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെയും തെരഞ്ഞെടുത്തിരുന്നു. 2022 ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നായി ടൈം മാഗസീനും കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

2019 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് (109,859) അമേരിക്ക. അക്കൊല്ലം മൊത്തം 15,12,032 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്.