image

20 Dec 2022 6:00 AM GMT

Travel & Tourism

കേരളത്തിന് ഇന്ത്യാ ടുഡേ പുരസ്കാരം

MyFin Bureau

india today award kerala tourism
X

Summary

  • പതിവ് ശൈലികളില്‍ നിന്നും മാറി നടക്കാനായത് സംസ്ഥാന ടൂറിസം വകുപ്പിന് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്


തിരുവനന്തപുരം: ടൂറിസം മേഖലയിലെ പ്രവര്ത്തന മികവിന് നല്കി വരുന്ന ഇന്ത്യാ ടുഡേ പുരസ്കാരം നേടി കേരളം. 90.5 പോയിന്റ് നേടിയാണ് കേരളം അവാര്ഡിന് അര്ഹമായത്. കോവിഡാനന്തര പ്രവര്ത്തനങ്ങളുടെ ഭാഗമായി വിനോദസഞ്ചാര മേഖലയില് നിരവധി വികസനങ്ങളാണ് ടൂറിസം വകുപ്പും കേരള സര്ക്കാരും ചേര്ന്ന് നടപ്പിലാക്കിയത്.

പുതിയ സര്ക്കാരിന്റെ കാരവാന് ടൂറിസം ഉള്പ്പെടെയുള്ള പദ്ധതികളെ വിലയിരുത്തിയാണ് പുരസ്കാരം നേടിയത്. പതിവ് ശൈലികളില് നിന്നും മാറി നടക്കാനായത് സംസ്ഥാന ടൂറിസം വകുപ്പിന് കൂടുതല് ഗുണം ചെയ്തിട്ടുണ്ട്.

പുതിയ തരം പദ്ധതികളുടെ ആവിഷ്കാരം വിനോദ സഞ്ചാര മേഖലയില് കേരളത്തിന് മികവ് കാട്ടാന് സഹായകമായെന്നും സമിതി വിലയിരുത്തി. കൂടാതെ ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്ക്യൂട്ട്, ബയോഡൈവേഴ്സിറ്റി സര്ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള് മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്ഡിന് തെരഞ്ഞെടുത്തത്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള് ടൂറിസം മേഖലയില് നിരവതി മാറ്റങ്ങളാണ് കേരളം നടപ്പിലാക്കിയത്. വിനോദ സഞ്ചാര മേഖലകളിലെ കോവിഡാനന്തര വികസന പരിപാടികളുടെ ഭാഗമായി ലഭിച്ച പ്രശംസയ്ക്ക് പുറമെ നിരവധി അവാര്ഡുകളാണ് സംസ്ഥാന ടൂറിസം വകുപ്പിനെ തേടിയെത്തിയത്.

ലണ്ടനില് നടന്ന വേള്ഡ് ട്രേഡ് മാര്ട്ടില് ഉത്തരവാദിത്ത ടൂറിസം പ്രവര്ത്തനങ്ങള്ക്ക് കേരളത്തിന് അവാര്ഡ് ലഭിച്ചിരുന്നു. കൂടാതെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില് നടപ്പാക്കിയ വാട്ടര് സ്ട്രീറ്റ് പദ്ധതി ജല സംരക്ഷണ മേഖലയില് മികച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു.

ടൈം മാഗസിന് പുറത്തിറക്കിയ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നു. ഇത് കൂടാതെ ട്രാവല് പ്ലസ് ലിഷറിന്റെ വായനക്കാര് മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.

സംസ്ഥാന സര്ക്കാരിനെയും കേരള ടൂറിസം വകുപ്പിനെയും സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാര്ഡ് എന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളെ ആകര്ഷിക്കാന് ഉതകും വിധം ടൂറിസം മേഖലയില് പുതിയ പദ്ധതികള് ആവിഷ്ക്കരിക്കാന് ഇത്തരം പുരസ്ക്കാരങ്ങള് പ്രചോദനമാകും.

കോവിഡില് തകര്ന്നു പോയ ടൂറിസം മേഖല ആസൂത്രിതമായ പ്രവര്ത്തനങ്ങളിലൂടെയാണ് തിരിച്ചു വന്നത്. ടൂറിസം മേഖലക്കും സഞ്ചാരികള്ക്കും സുരക്ഷിതത്വമേകി യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നല്കുകയാണ് ചെയ്തത്. ഇതിലൂടെ ആഭ്യന്തര സഞ്ചാരികളില് റെക്കോര്ഡ് നേട്ടം കൈവരിക്കാന് കേരളത്തിന് കഴിഞ്ഞു.

കാരവാന് ടൂറിസത്തെ കേരളം സ്വീകരിച്ചു കഴിഞ്ഞു. കൂടുതല് നവീനമായ ഉത്പന്നങ്ങള് സജ്ജമാക്കി കൂടുതല് സഞ്ചാരികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള് തുടരുമെന്നും മന്ത്രി പറഞ്ഞു.

നവീനവും സ്ത്രീ സൗഹാര്ത്ഥപരമായ ടൂറിസം പദ്ധതികള് കേരളത്തെ സ്വദേശികളിലേക്കും വിദേശ സഞ്ചാരികളിലേക്കും ഒരുപോലെ മികവോടെ ആകര്ഷിക്കുമെന്നതില് യാതൊരു സംശയവും വേണ്ട. കോവിഡ് വരുത്തിയ ഇടിവ് നിക്കത്താന് സംസ്ഥാന സര്ക്കാരിനും ടൂറിസം വകുപ്പിനും ഇന്ത്യാ ടുഡേ പുരസ്കാരം സഹായകമായേക്കും.