28 Nov 2025 7:43 PM IST
Summary
യാത്രക്ക് വരുന്ന കാലതാമസം, ക്വാട്ട, വിസ പരിധി തുടങ്ങിയവ ചൈനാക്കാരുടെ വരവിന് തടസമാണ്
ഇന്ത്യയിലേക്കുള്ള ചൈനാക്കാരുടെ യാത്രക്ക് വരുന്ന കാലതാമസം, ക്വാട്ട, വിസ പരിധി, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ മറികടക്കടണമെന്ന് ടൂര്‍ കമ്പനികള്‍ ആവശ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ബൗണ്ട് വിപണികളില്‍ ഒന്നില്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവരുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തുന്നുവെന്നാണ് അവരുടെ പരാതി.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇത് വേഗത കൈവരിച്ചിട്ടില്ല.
2019 ല്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം 300,000 സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. വിസ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് രാജ്യം അതിവേഗം വളരുന്ന ഉറവിട വിപണികളില്‍ ഒന്നായിരുന്നു. സാംസ്‌കാരിക ടൂറിസം, ബുദ്ധിസ്റ്റ് സര്‍ക്യൂട്ടുകള്‍, ബിസിനസ്സ് നയിക്കുന്ന വിനോദം എന്നിവയ്ക്ക് രാജ്യം പ്രശസ്തമായിരുന്നു.
എന്നാല്‍ എല്ലാ എംബസിയും നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഇവയെ നിയന്ത്രണങ്ങളായി വിശേഷിപ്പിക്കാനാവില്ലെന്നും വിദേശ കാര്യ മന്ത്രാലയം പറയുന്നു.
ടൂറിസ്റ്റ് വിസ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചപ്പോള്‍, ഏറ്റവും വലിയ യാത്രാ വിപണികളില്‍ ഒന്നിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള അവസരമായിട്ടാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇതിനെ കണ്ടതെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് രവി ഗോസൈന്‍ പറഞ്ഞു. ''ഇപ്പോഴുള്ള ഏറ്റവും വലിയ തടസ്സങ്ങള്‍ പ്രതിദിനം നല്‍കുന്ന വിസകളുടെ എണ്ണം പരിമിതവും ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയ്ക്കുള്ളില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമാണ്. വര്‍ദ്ധിച്ചുവരുന്ന യാത്രാ ആവശ്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഇന്ത്യ വിസ അംഗീകാരങ്ങള്‍ വേഗത്തിലാക്കണം,'' ഗോസൈന്‍ പറഞ്ഞു.
ബെയ്ജിംഗിലേക്ക് 200 അപേക്ഷകളും ഷാങ്ഹായിലേക്ക് 80 അപേക്ഷകളും ഗ്വാങ്ഷൂവിലേക്ക് 60 അപേക്ഷകളും പ്രതിദിനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഗോസെയ്ന്‍ പറഞ്ഞു. ''ചൈന പോലുള്ള ഒരു രാജ്യത്തിന് ഇത് ഒന്നുമല്ല. എല്ലാവരും ഈ നഗരങ്ങളിലേക്ക് ബയോമെട്രിക്‌സിനായി വരണം, ഇത് രാജ്യത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഒരു വലിയ തടസ്സമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
