image

11 July 2023 3:05 PM IST

Travel & Tourism

സിനിമാ ടൂറിസത്തിനെ പിന്തുണച്ച് സംവിധായകന്‍ മണിരത്‌നം

MyFin Desk

director mani ratnam supports cinema tourism
X

Summary

  • വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതി
  • പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളിലേക്ക് യാത്രകള്‍
  • ബേക്കലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മണിരത്‌നം പങ്കെടുക്കും


സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സിനിമാ സംവിധയകന്‍ മണിരത്‌നം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്‌നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.

പ്രശസ്തമായ സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം .

മണിരത്‌നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ്‌രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസര്‍കോട് ബേക്കല്‍ കോട്ടയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയില്‍ പങ്കെടുക്കാമെന്നും മണിരത്‌നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കും.

മണിരത്‌നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊര്‍ജ്ജമാവും എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹിതമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തെ കാണുന്നത്. - മന്ത്രി കൂട്ടിച്ചേര്‍ത്തു.