12 Aug 2026 3:43 PM IST
Summary
കവടിയാറിൽ നിന്ന് കേരളത്തിലെ ഒരു പ്രീമിയം ബ്രാൻഡഡ് ഡൈൻ സ്പോട്ടായി ഇംപീരിയൽ കിച്ചൺ വളർന്നത് എങ്ങനെയാണ്? ഒറ്റ ഉത്തരമേയുള്ളൂ എന്ന് എംഡി അനാസ് താഹ
കേരളത്തിലെ അംഗീകൃത പ്രീമിയം ഡൈനിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്ന്. ഇംപീരിയൽ കിച്ചൺ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിലെ രുചി വൈവിധ്യങ്ങൾക്ക് ലക്ഷ്വറിയുടെ പ്രൗഡിയും നൽകുന്നുണ്ട്. 2014-ലാണ് അവിസ്മരണിയമായ ഫൈവ് സ്റ്റാർ കിച്ചൺ അനുഭവങ്ങൾ മിഡിൽ ക്ലാസ് ഉപഭോക്താക്കൾക്കും നൽകുക എന്ന ലക്ഷ്യത്തോടെ ഇംപീരിയൽ കിച്ചൺ ആരംഭിക്കുന്നത്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് റെസ്റ്റോറൻ്റുകളിൽ ഒന്നായി ഇത് വളർന്നു കഴിഞ്ഞു .
ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംപീരിയൽ കിച്ചൺ സ്ഥാപിച്ചത് . എന്നാൽ ബിസിനസിൽ കുറേ സ്ട്രഗിൾ ചെയ്ത ശേഷമാണ് ഈ രീതിയിലേക്ക് വളർന്നത് എന്ന് ഇംപീരിയൽ കിച്ചൻ എംഡി അനാസ് താഹ മൈഫിൻ ടിവിയോട് പറയുന്നു.
ബിസിനസിലിറങ്ങുന്നവരോട് പറയാനുള്ളതും ഇത് തന്നെയാണ്. ''ഏത് ബിസിനസിലാണെങ്കിലും നമ്മുടെ കോൺസപ്റ്റിൽ വിശ്വാസം ഉണ്ടെങ്കിൽ വിജയിക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുക. ഇൻവെസ്റ്റ്മൻ്റ് എന്നത് പൈസയേക്കാൾ സമയം കൂടെയാണ്. കുറെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. എന്നാൽ ലക്ഷ്യത്തിലെത്തും വരെ പരിശ്രമിക്കുക. ചിലപ്പോൾ ഒരു വർഷം വേണ്ടി വരും. രണ്ട് വർഷം വേണ്ടി വരാം. ഒരു വിജയവും ഒറ്റ രാത്രി കൊണ്ട് ഉണ്ടാകുന്നതല്ല. '' അനാസ് താഹ പറയുന്നു.
കൊച്ചിയിലേക്കും ഉടൻ
ഫൈഫ് സ്റ്റാർ കിച്ചൺ അനുഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗുണനിലവാരവമുള്ള വിഭവങ്ങൾ, കൂടുതൽ ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന വിലയിൽ ഇംപീരിയൽ കിച്ചൻ ലഭ്യമാക്കുന്നു . ഈ ആശയം റെസ്റ്റോറൻ്റിനെ ഭക്ഷണപ്രേമികൾക്കിടയിൽ പെട്ടെന്ന് പ്രിയങ്കരമാക്കുകയും ചെയ്തു. തിരുവനന്തപുരത്തെ കവടിയാറിലാണ് തുടക്കം. വെൺപാലവട്ടത്തെ ഇംപീരിയർ കിച്ചൺ ഔട്ട്‌ലെറ്റും ശ്രദ്ധേയമാണ്. പേസ്ട്രി രുചിക്കുമുണ്ട് ഒട്ടേറെ ആരാധകർ.
ജീവനക്കാരുടെ കൂട്ടായ്മ മറ്റ് റെസ്റ്റോറൻ്റുകളിൽ നിന്ന് കുറെയൊക്കെ ഇംപീരിയൽ കിച്ചൺ വ്യത്യസ്തമാക്കുന്നുണ്ട്. ജീവനക്കാരുമായുള്ള ദീർഘകാല ബന്ധമാണ് സവിശേഷത. കോവിഡ് കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല വെല്ലുവിളികൾ നേരിട്ടപ്പോഴും സ്ഥാപനം ജീവനക്കാരെ ചേർത്ത് പിടിച്ചു. എല്ലാവരും ചേർന്ന് ക്ലൗഡ് കിച്ചൺ സേവനങ്ങൾ തുടർന്നു. പ്രതിസന്ധി ഘട്ടത്തിൽ റെസ്റ്റോറന്റ് മതിലുകൾക്കപ്പുറത്തേക്ക് ബ്രാൻഡിന്റെ പെരുമ വ്യാപിപ്പിക്കാനും ഈ കൂട്ടായ ശ്രമം സഹായകരമായി. മസ്കറ്റിലും റെസ്റ്റോറൻ്റ് തുടങ്ങിയിട്ടുണ്ട്. പുതിയ റെസ്റ്റോറൻ്റ് കോൺസെപ്റ്റുകളും പ്രോജകറ്റുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കൊച്ചിയിലും പുതിയ റെസ്റ്റോറൻ്റ് ഉടൻ എത്തും.
പഠിക്കാം & സമ്പാദിക്കാം
Home
