image

6 March 2024 11:54 AM GMT

Travel & Tourism

വിനോദ സഞ്ചാര മേഖലയില്‍ അതികായനായി വളരുന്ന ഇന്ത്യന്‍ വിപണി

MyFin Desk

India has an opportunity in the field of tourism, from spiritual to health
X

Summary

  • യാത്രയെ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ പ്രതീക്ഷ നല്‍കുന്നു
  • അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്ത് അതിവേഗ വളര്‍ച്ച
  • ചുരുങ്ങിയ ബജറ്റിലുള്ള അന്താരാഷ്ട്ര പാക്കേജുകള്‍ക്ക് വന്‍ പ്രതികരണം


മധ്യ വര്‍ഗ ചെറുപ്പക്കാരുടെ വരുമാനം ഭൂരിഭാഗവും യാത്രകള്‍ക്കായി ചെലഴിക്കുന്നത് വര്‍ധിക്കുകയാണ്. അതിനാല്‍ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്ന ഒരു വരുമാന സ്രോതസ്സാണ് വിനോദ സഞ്ചാരം. അതിനാല്‍ തന്നെ കടുത്ത കിടമത്സരം യാത്രാ ടിക്കറ്റുകള്‍ക്ക് മുതല്‍ താമസ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ നിലനില്‍ക്കുന്നുണ്ട്.

കൊവിഡ് ശേഷമുള്ള യാത്രകളില്‍ മറ്റ് രാജ്യങ്ങളില്‍ കുറവുണ്ടായെങ്കിലും ഇന്ത്യയില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. ഇന്ത്യക്കാരുടെ യാത്രകളില്‍ സുസ്ഥിരമായ വര്‍ധനയാണ് കാണുന്നതെന്നാണ് ബോഫ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖല 220 ല്‍ 48 ബില്യണ്‍ ഡോളര്‍ ശേഷിയുള്ളത് ആയിരുന്നെങ്കില്‍ 2026 ഓടെ 72.4 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍, വിഐപി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവ വിനോദ സഞ്ചാരത്തില്‍ നിന്നും പ്രയോജനം നേടുന്നു. കൂടാതെ ആശുപത്രികളായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് എന്നിവ മെഡിക്കല്‍ ടൂറിസത്തിലെ സാധ്യതകള്‍ ഇതിനോടകം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ക്കും ഒപ്പം ഡിമാന്റ് ഉയരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

തുടര്‍ച്ചയായ നിക്ഷേപങ്ങളും സര്‍ക്കാര്‍ പദ്ധതികളും വിനോദ സഞ്ചാര മേഖലയില്‍ അതിവേഗ മുന്നേറ്റം പ്രദാനം ചെയ്യുന്നുണ്ട്. സ്വദേശ് ദര്‍ശന്‍, പ്രശാദ്, ഉഡാന്‍, ദേഖോ അപ്‌നാ ദേശ് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ യാത്രയെ സഹായിക്കുന്നവയാണെന്നാണ് ബോഫ പറയുന്നത്.

സര്‍ക്കാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനാല്‍ ടൂറിസത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. വിമാനങ്ങള്‍ സര്‍വീസുകളിലും ഈ മാറ്റം കാണാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 720 ആയിരുന്നത് 2030 സാമ്പത്തിക വര്‍ഷത്തില്‍ 1400 ആയി ഉയരുമെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളുടെ എണ്ണം 220 ആയി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടു ടയര്‍, ട്രീ ടയര്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ലക്ഷം പുതിയ റൂട്ടുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 36.5 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്്. 2012 സാമ്പത്തിക വര്‍ഷത്തില്‍ വെറും പ്രതിദിനം 10.4 കിലോമീറ്റര്‍ മാത്രമായിരുന്നു. ഹോട്ടലുകളും അവയുടെ വിപുലീകരണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

ആത്മീയ ടൂറിസം

നിരവധി അമ്പലങ്ങളും പള്ളികളുമുള്ള നമ്മുടെ രാജ്യത്ത് ആത്മീയ ടൂറിസത്തിന് മുന്‍പും അവസരങ്ങളുണ്ടായിരുന്നു. ശബരിമല, തിരുപ്പതി, പഴനി, തുടങ്ങി നിരവധി ക്ഷേത്രകള്‍ പല സീസണുകളിലും കോടികള്‍ വരുമാനമുണ്ടായിട്ടുണ്ട്. എന്നാല്‍ അയോധ്യയിലെ ശ്രീരാമ ക്ഷേത്രം വന്നത് വന്‍ മാറ്റത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കൂടാതെ അയോധ്യ- കാശി വിശ്വനാഥ് ഇടനാടിക്കായി ആറ് ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ആത്്മീയ ടൂറിസത്തില്‍ ഇന്ത്യ മുന്‍ നിരയിലെത്തും.

കടല്‍ കടന്നും

അന്താരാഷ്ട്ര യാത്രകള്‍ക്ക് ചുരുങ്ങിയ ബജറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള നിരവധി ഓപ്ഷനുകളുണ്ട് ഇപ്പോള്‍. അതിനാല്‍ ഇന്ത്യടന്‍ സഞ്ചാരികളുടെ അന്താരാഷ്ട്ര യാത്രകളും വന്‍ തോതില്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് . ഏകദേശം 60 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ-ഓണ്‍-അറൈവല്‍, വിസ-ഫ്രീ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനും വര്‍ധിക്കുമെന്നാണ് ബോഫയുടെ പക്ഷം. കുറഞ്ഞ നിരക്കില്‍ വിമാന യാത്രകള്‍ ലഭിക്കുന്നതും മെച്ചപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉപകരിക്കും.

നേട്ടം കൊയ്യുന്ന മെയ്ക്ക് മൈ ട്രിപ്പും ഇന്‍ഡിഗോയും

വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം നേടുന്ന കമ്പനികളായി മെയ്ക്് മൈ ട്രിപ്പ്, ഇന്‍ഡറര്‍ ഗ്ലോബ് ആവിയേഷന്‍ എന്നിവയാണെന്ന് ബോഫ പറയുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള മെയ്ക്ക് മൈ ട്രിപ്പിന്റെ ഓരോ ഷെയറിന്റെയും വരുമാനം മൂന്ന മുതല്‍ ആറ് ശതമാനം വരെ വര്‍ധിപ്പിക്കും. കൂടാതെ 2026 സാമ്പത്തിക വര്‍ഷത്തിനപ്പുറമുള്ള ശക്തമായ വളര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്യും.

ഇന്‍ഡിഗോയുടെ ബുക്കിംഗിലും കുറഞ്ഞ ചെലവിലുള്ള യാത്രകളാണ് നേട്ടം നല്‍കിയത്. പുതിയതായി ദീര്‍ഘദൂര വിമാനങ്ങളുടെ കൂട്ടിച്ചേര്‍ത്തതും വളര്‍ച്ചാ മുന്നേറ്റം സാധ്യമാക്കിയെന്ന് ബോഫ പറയുന്നു.