image

12 March 2024 11:45 AM GMT

Travel & Tourism

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

MyFin Desk

surfing festival in varkala from march 29
X

Summary

  • 2024 - ലെ ആദ്യ ദേശീയ സർഫിംഗ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നത്
  • ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും


അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും.

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

2024 വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നത്.

ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും.

ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.

വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും.

തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്.

വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്.

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വെക്കുന്നത്.