8 Dec 2025 9:32 PM IST
മുന്‍നിര ഹോട്ടലുകളും ടൂര്‍ പാക്കേജുകളും ബുക്കുചെയ്യാന്‍ ഇന്റര്‍സൈറ്റ് കണക്ട് പോര്‍ട്ടല്‍
MyFin Desk
Summary
മുപ്പതാം വാര്‍ഷികാഘോഷങ്ങളുമായി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്
ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു. ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ നടന്ന മുപ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഇന്റര്‍സൈറ്റിന്റെ പുതിയ ടെക്‌നോളജി പോര്‍ട്ടല്‍ ഉദ്ഘാടനം മുന്‍ കേന്ദ്ര- സംസ്ഥാന മന്ത്രിയും സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫസര്‍ കെ വി തോമസും മുന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി യും ചേര്‍ന്ന് നിര്‍വഹിച്ചു.
ഇന്റര്‍സൈറ്റ് കണക്ട് എന്ന പുതിയ ടെക്‌നോളജി പോര്‍ട്ടല്‍ വഴി ഉപ ഭോക്താക്കള്‍ക്ക് രാജ്യത്തെ മുന്‍നിര ഹോട്ടലുകളും ടൂര്‍ പാക്കേജുകളും നേരിട്ട് ബുക്ക് ചെയ്യാന്‍ ഇതുവഴി സാധിക്കും.
മുന്‍നിര ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ന്ന കേരളത്തിന്റെ വിജയയാത്രയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി മുന്‍ പ്രസിഡന്റുമായ ഏബ്രഹാം ജോര്‍ജ് പറഞ്ഞു.
കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, മുന്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, കെടിഡിസിമാര്‍ക്കറ്റിംഗ് മാനേജര്‍ രാജ് മോഹന്‍ ജി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
