image

29 April 2024 10:51 AM GMT

Travel & Tourism

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകൾ കേരളത്തിൽ

MyFin Desk

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകൾ കേരളത്തിൽ
X

Summary

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള സംസ്ഥാനം
  • പാസ്‌പോർട്ടുള്ള സ്ത്രീകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്
  • ഇന്ത്യയിൽ കൊവിഡിന് ശേഷം പാസ്‌പോർട്ട് വിതരണം ഗണ്യമായി ഉയർന്നു


കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ഒരു കോടി (99 ലക്ഷം) ജനങ്ങൾക്ക് പാസ്‌പോർട്ട് ഉണ്ട്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. പത്തിമൂന്ന് കോടി ജനസംഖ്യയിൽ 98 ലക്ഷം പേർക്കാണ് പാസ്‌പോർട്ട് ഉള്ളത്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യ (24 കോടി) രേഖപ്പെടുത്തുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ 88 ലക്ഷം പാസ്‌പോർട്ട് ഉടമകൾ മാത്രമാണുള്ളത്. പഞ്ചാബിൽ 70.14 ലക്ഷം പേർക്ക് പാസ്സ്പോർട്ടുണ്ട്.

പാസ്‌പോർട്ടുള്ള സ്ത്രീകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. 99 ലക്ഷത്തിൽ 42 ലക്ഷം പാസ്‌പോർട്ടുകൾ സ്ത്രീകളുടെതാണ്. മഹാരാഷ്ട്രയിൽ 40.8 ദശലക്ഷം സ്ത്രീകൾക്ക് പാസ്‌പോർട്ടുണ്ട്. യുപിയിലെ പാസ്‌പോർട്ട് ഉടമകളിൽ 80 ശതമാനത്തിലധികം പുരുഷന്മാരാണ്. സംസ്ഥാനത്ത് 1.73 ദശലക്ഷം സ്ത്രീകൾക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളത്.

ഇന്ത്യയിൽ കൊവിഡിന് ശേഷം വിതരണം ചെയ്യ്ത പാസ്‌പോർട്ടുകളുടെ എണ്ണം ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം1.37 കോടി പുതിയ പാസ്‌പോർട്ടുകൾ വിതരണം ചെയ്തു.

ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയ്ക്കായി വിദേശ യാത്രകൾ നടത്തുന്നതിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നു എന്നാണ്. പാസ്‌പോർട്ട് നേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാകുകയും, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതും പാസ്‌പോർട്ട് ആവശ്യക്കാരുടെ എണ്ണം കൂടാൻ കാരണമായി തീർന്നു. വിദേശ സഞ്ചാരം കൂടുതൽ സാധാരണമായി. ഇത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുടെ സംസ്ഥാനമായി കേരളത്തെ മാറ്റി.

കേരളത്തിലെ ജനങ്ങൾ വിദേശരാജ്യങ്ങളുമായി സമ്പർക്കം പുലർത്താൻ ഇഷ്ടപ്പെടുന്നു. വിദ്യാഭ്യാസം, ജോലി, വിനോദം തുടങ്ങി നിരവധി ഘടകങ്ങൾ ജനങ്ങളെ വിദേശത്തേക്ക് ആകർഷിക്കുന്നു. ലോകത്തെ കുറിച്ച് കൂടുതൽ പഠിക്കാനും പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും കേരളത്തിലെ ആളുകൾ ആഗ്രഹിക്കുന്നു എന്നതിന്റെയും സൂചനയാണിത്.