12 Jan 2026 5:47 PM IST
KSRTC Gavi Trip : മഞ്ഞ് പുതച്ച് മഞ്ഞണിക്കാടുകൾ കണ്ട് കെഎസ്‍ആർടിസി ബസിൽ ഗവി പോയാലോ?
MyFin Desk
Summary
മഞ്ഞ് പുതച്ച കാടുകളും പച്ചപ്പുമറിഞ്ഞ് 60 കിലോമീറ്ററിലേറെ ബസിൽ ചുറ്റാം. കെഎസ്ആർടിസി ഗവി ട്രിപ്പ് കിടിലനല്ലേ ?യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ മറക്കേണ്ട
വിവിധ ടൂർ പാക്കേജുകളിൽ നിന്ന് റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി നേടിയിരിക്കുന്നത്. ഡിസംബറിൽ 5.51 കോടി രൂപയായിരുന്നു വരുമാനം. കെഎസ്ആർടിസിയുടെ ഏറ്റവും ജനകീയമായ പാക്കേജുകളിൽ ഒന്നാണ് ഗവി ഇക്കോ ടൂറിസം പാക്കേജ്.
ഉച്ചഭക്ഷണം, ബോട്ടിംഗ്, എന്നിവയെല്ലാം ഉൾപ്പെടെ ബജറ്റ് സൗഹൃദ പാക്കേജിൽ ഒരാൾക്ക് വരുന്ന ഏകദേശ ചെലവ് 1300-2000 രൂപയാണ്. യാത്ര ചെയ്യുന്ന ജില്ല അനുസരിച്ച് നിരക്കിൽ വ്യത്യാസം വരാം.ഉദാ. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിരക്കും ആലപ്പുഴയിൽ നിന്നുള്ള നിരക്കും തമ്മിൽ വ്യത്യാസമുണ്ട്.
കാനനഭംഗിയിലലിഞ്ഞ് ജംഗിൾ സഭാരി
പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വിവിധ ജില്ലകളിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ ജംഗിൾ സഫാരി, കക്കയം ഡാം സന്ദർശനം, പരുന്തുംപാറ പോലുള്ള സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവിയിലൂടെയുള്ള ഏകദേശം 60 കിലോമീറ്ററിലെ ജംഗിൾ സഫാരി വേറിട്ട അനുഭവമാണ്.
കൊച്ചുപമ്പയിലൂടെയുള്ള ബോട്ടിങിനിടയിൽ വന്യ മൃഗങ്ങളെ കാണാം. അടവിയുടെ മനോഹരമായ കാനന ഭംഗി ആസ്വദിക്കാനാകും എന്നതാണ് മറ്റൊരു ആകർഷണം. പാക്കേജിൽ ഉച്ചഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്നും ഗവിയിലേക്ക് പ്രത്യേക സർവീസുമുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
