image

13 Dec 2023 11:37 AM GMT

Travel & Tourism

പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര; നന്ദി ഹില്‍സിലേക്ക് ഇനി ട്രെയിനിലും

G Sunil

are you traveling, to the nandi hills
X

Summary

  • പ്രധാനപ്പെട്ട ദക്ഷിണേന്ത്യന്‍ ഹില്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്ന്
  • ബെംഗളൂരുവില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം
  • സൂര്യോദയം പാരാഗ്ലൈഡിംഗ് വരെ കാത്തിരിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം


വാരാന്ത്യങ്ങളിലോ അവധിക്കാലത്തോ ഒരു യാത്ര പോകാന്‍ ആരാണിഷ്ടപ്പെടാത്തത്? കേരളത്തില്‍നിന്ന് ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവര്‍ അനവധിയാണ്. മികച്ച് യാത്രാസൗകര്യവും ഇതിന് ഒരുഘടകമാണ്. നിങ്ങള്‍ ബെംഗളൂരുവിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ ഒരിക്കലും മറക്കരുതാത്ത ഒരു ഡെസ്റ്റിനേഷനാണ് നന്ദി ഹിൽസ്.

യാത്രകള്‍ മനഷ്യനെ ശുദ്ധീകരിക്കുമെന്നാണ് പറയാറുള്ളത്. ഉന്മേഷം വീണ്ടെടുക്കാനും കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനും സഞ്ചാരങ്ങള്‍ സഹായിക്കുമെന്ന് പറയുന്നു. ഇന്ന് വാരാന്ത്യങ്ങളിലോ അവധിക്കാലത്തോ ഒരു യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കേരളത്തിന് പുറത്തേക്കുള്ള സഞ്ചാരവും ഇന്ന് സര്‍വ സാധാരണമാണ്.

ഇന്ന് തൊട്ടടുത്തസംസ്ഥാനമായ കര്‍ണാടകയിലേക്ക്് യാത്ര പോകുന്നവര്‍ അനവധിയാണ്. മികച്ച യാത്ര സൗകര്യങ്ങളും കാഴ്ചകളുടെ മനോഹാരിതകളും മികവുതേടുമ്പോള്‍ പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളിൽ ബെംഗളൂരുവും മൈസൂരും മറ്റും ഇടംപിടിക്കുന്നു.

പ്രകൃതിരമണീയമായ സ്ഥലങ്ങള്‍

മികച്ച സ്ഥലങ്ങള്‍ എപ്പോഴും മാപ്പിനു പുറത്താണെന്നാണ് യാത്രികര്‍ പറയുന്നത്. പലപ്പോളും നഗരങ്ങളുടെ വശ്യതയില്‍ ആണ്ടുപോകുന്നവര്‍ സമീപങ്ങളിലുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ അറിയാതെ പോകുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. അങ്ങനെയൊരു സ്ഥലമാണ് നന്ദി ഹില്‍സ്.

ബെംഗളൂരുവില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു വാരാന്ത്യ കേന്ദ്രമാണ് നന്ദി ഹില്‍സ്. ഡിസംബര്‍ 11 മുതല്‍ ഇവിടേക്ക് ഇലക്ട്രിക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ഷത്തില്‍ ഏതുസമയത്തും ഇവിടം സന്ദര്‍ശിക്കാം എന്നത് നന്ദി ഹില്‍സിന്റെ പ്രത്യേകതയാണ്. എങ്കിലും ഏറ്റവും മികച്ച കാലാവസ്ഥയായി വിലയിരുത്തപ്പെടുന്നത് അത് ഒക്ടോബര്‍ മുതല്‍ മെയ് മാസംവരെയാണ്. ഈ സമയം താപനില 10 ഡിഗ്രി മുതല്‍ 40 ഡിഗ്രിവരെ ആയിരിക്കും.

ദക്ഷിണേന്ത്യയിലെ ഹില്‍ സ്റ്റേഷനുകള്‍ യാത്രകള്‍ക്കായി നിങ്ങള്‍ പരിഗണിക്കുന്നുവെങ്കില്‍ നന്ദിഹില്‍സ് ഉള്‍പ്പെടുത്തേണ്ട ഡെസ്റ്റിനേഷന്‍ തന്നെയാണ്.

മുമ്പ് ബെംഗളൂരുവില്‍നിന്ന് നിങ്ങള്‍ നന്ദി കുന്നുകളിലേക്ക് എത്തണമെങ്കില്‍ ടാക്‌സി വിളിക്കുകയോ, ആദ്യം ചിക്കബെല്ലാപുര വരെ ട്രെയിനില്‍ സഞ്ചരിക്കുയോ ചെയ്യേണ്ടിയിരുന്നു. ഇന്ന് ആ സ്ഥാനത്ത് ബെംഗളൂരുവില്‍നിന്ന് നേരിട്ട് നന്ദി ഹില്‍സിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നു.

നന്ദി ഹില്‍സിലെ സൂര്യോദയം

നന്ദി ഹില്‍സിന്റെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഭോഗനന്ദീശ്വര ക്ഷേത്രം നന്ദി സ്റ്റേഷനില്‍ നിന്ന് ഏകദേശം 1.4 കിലോമീറ്റര്‍ അകലെയാണ്. നന്ദി ഹില്‍സിലെ സൂര്യോദയം അതിപ്രശസ്തമാണ്. യാത്ര പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. വൈകുന്നേരം 6ന് ഹില്‍സിലേക്കുള്ള പ്രവേശനം അവസാനിക്കും.

ടിപ്പുസ് ഡ്രോപ്പ്, നന്ദി ക്ഷേത്രം, അമൃത സരോവര്‍, പാരാഗ്ലൈഡിംഗ് തുടങ്ങി നിരവധി കാഴ്ചകളാണ് നന്ദി കുന്നുകളില്‍ കാത്തിരിക്കുന്നത്.

നന്ദിയില്‍ കാണാന്‍ വളരെയധികം കാര്യങ്ങള്‍ ഉണ്ടെങ്കിലും, രാവിലെയോ വൈകുന്നേരമോ മലനിരകളിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുക എന്നതാണ് ഏറ്റവും നല്ല അനുഭവം.

ഇപ്പോള്‍ ട്രെയിന്‍ സര്‍വീസുകൂടി ആരംഭിച്ചപ്പോള്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമായി.