7 Nov 2026 5:58 PM IST
Summary
പാറമുകളില്‍ പണി തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയാണ് ജടായുവിന്റേത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് എംസി റോഡരികിലെ ജടായുപ്പാറയില്‍നിന്നു 360 ഡിഗ്രിയില്‍ വിശാലമായ പ്രകൃതിദൃശ്യം ആരെയും മോഹിപ്പിക്കുന്നതാണ്
ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയതോടെ കേരളത്തിലെ കൊല്ലം ജടായു എര്‍ത്ത് സെന്ററും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിലെ ജടായുവിന്റെ പോരാട്ടരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ് വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നത്.
ഐതിഹ്യം
രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ തട്ടിക്കൊണ്ട് പോകുന്നത് കണ്ട് സീതയെ രക്ഷിക്കാന്‍ പക്ഷി ഭീമനായ ജടായു രാവണനുമായി ഏറ്റുമുട്ടി. എന്നാല്‍ രാവണന്റെ ചന്ദ്രഹാസമേറ്റു ചിറകരിഞ്ഞ് ചടയമംഗലത്തെ ഈ പാറമേല്‍ വീണെന്നുമാണ് ഐതിഹ്യം. ചോര വാര്‍ന്നൊഴുകി മരിക്കാതെ ജടായു രാമനെയും കാത്തു കിടന്നു. ഒടുവില്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയ കഥ രാമനോട് പറഞ്ഞ ശേഷമാണ് ജടായു ജീവന്‍ വെടിയുന്നത്. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ കൂറ്റന്‍ ജടായു ശില്‍പ്പം ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പം
പാറമുകളില്‍ പണി തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയാണ് ജടായുവിന്റേത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് എംസി റോഡരികിലെ ജടായുപ്പാറയില്‍നിന്നു 360 ഡിഗ്രിയില്‍ വിശാലമായ പ്രകൃതിദൃശ്യം ആരെയും മോഹിപ്പിക്കുന്നതാണ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1,000 അടി ഉയരത്തിലുള്ള മലമുകളിലാണ് ജടായു എര്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലിന്റെ ആശയത്തില്‍ പിറന്ന ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏകദേശം പത്ത് വര്‍ഷമെടുത്തിട്ടുണ്ട്.
ശില്‍പ്പത്തിന് 200 അടി നീളം, 150 അടി വീതി, 70 അടി ഉയരമാണുള്ളത്. ജടായു ശില്‍പ്പത്തിനുള്ളിലെ ഓഡിയോ വിഷ്വല്‍ മ്യൂസിയം, 6D തിയേറ്റര്‍, രാമക്ഷേത്രം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി സിപ്പ് ലൈന്‍, റോക്ക് ക്ലൈംബിങ്, റാപ്പല്ലിങ്, പെയിന്റ്‌ബോള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കേബിള്‍ കാര്‍ വഴിയോ 826 പടികള്‍ കയറിയോ മലമുകളിലെത്താം. പ്രധാന ശില്പത്തിനടുത്തേക്ക് പ്രവേശനം ലഭിക്കുന്ന സാധാരണ ടിക്കറ്റിന് 250 മുതല്‍ 400 രൂപ വരെയാണ് നിരക്ക്
രാമായണ സിനിമയുടെ റിലീസോടെ ജടായുവിന്റെ കഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിന്റെ ഈ വിനോദസഞ്ചാര കേന്ദ്രത്തിനും ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
