image

27 April 2024 10:38 AM GMT

Travel & Tourism

ട്രാവല്‍ വ്യവസായം; അത്മീയ ടൂറിസത്തിന് വലിയ പങ്ക്

MyFin Desk

ട്രാവല്‍ വ്യവസായം; അത്മീയ   ടൂറിസത്തിന് വലിയ പങ്ക്
X

Summary

  • അയോധ്യയെക്കുറിച്ചുള്ള അന്വേഷണത്തില്‍ 585 ശതമാനം വര്‍ധനവ്
  • ആത്മീയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രമുഖ ഡെവലപ്പര്‍മാര്‍ ഭൂമി ഏറ്റെടുക്കുകയാണ്
  • തീര്‍ത്ഥാടകര്‍ ഹോംസ്റ്റേകള്‍, വാടക വില്ലകള്‍, പ്രകൃതി റിസോര്‍ട്ടുകള്‍ എന്നിവയെ കൂടുതലായി ആശ്രയിക്കുന്നു


ട്രാവല്‍ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഇന്ന് അത്മീയ ടൂറിസം വളരെ വലിയ പങ്ക് വഹിക്കുന്നതായി റിപ്പോര്‍ട്ട്.ആത്മീയ ടൂറിസം ഇന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പരിവര്‍ത്തനത്തിന് പിന്നിലെ ഒരു പ്രേരകശക്തിയാണ്. ഇവയില്‍ അയോധ്യ, വാരണാസി, വൃന്ദാവനം, ഹരിദ്വാര്‍, തിരുപ്പതി എന്നിവ വേറിട്ടുനില്‍ക്കുകയും മികച്ച വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

ആത്മീയ നഗരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ തിരയലുകള്‍ ഗണ്യമായി വര്‍ധിച്ചു. ഒരു പ്രമുഖ ട്രാവല്‍ പോര്‍ട്ടലായ മേക്ക് മൈ ട്രിപ് അടുത്തിടെ പുറത്തുവിട്ട ഡാറ്റ സമീപ വര്‍ഷങ്ങളില്‍ അയോധ്യയെക്കുറിച്ചുള്ള അന്വേഷണത്തില്‍ 585 ശതമാനം വര്‍ധനവ് കണ്ടെത്തി.

അയോധ്യ, വാരണാസി, വൃന്ദാവനം, ഹരിദ്വാര്‍, തിരുപ്പതി എന്നിവിടങ്ങളില്‍ പ്രമുഖ ഡെവലപ്പര്‍മാര്‍ ഭൂമി ഏറ്റെടുക്കുകയും പാര്‍പ്പിട പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ നഗരങ്ങളുടെ ആകര്‍ഷണം അവരുടെ ആത്മീയതയ്ക്ക് മാത്രമല്ല, റിട്ടയര്‍മെന്റ് സാധ്യതയുള്ള സ്ഥലങ്ങളായും അവ ഉയര്‍ന്നു വരുന്നു. ഇത് വീട് വാങ്ങുന്നവരെ വ്യക്തിഗത ഉപയോഗത്തിനും നിക്ഷേപ ആവശ്യങ്ങള്‍ക്കും ആകര്‍ഷിക്കുന്നു.

2020 ഓഗസ്റ്റില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ശേഷം അയോധ്യയിലെ ഭൂമിയുടെ വിലയും വസ്തു ഇടപാടുകളും ഏകദേശം 50 ശതമാനം ഉയര്‍ന്നു.പല വിനോദസഞ്ചാരികളും ഇപ്പോള്‍ പ്രധാന ഹോട്ടലുകളില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. പകരം, അവര്‍ ഹോംസ്റ്റേകള്‍, വാടക വില്ലകള്‍, പ്രകൃതി റിസോര്‍ട്ടുകള്‍ മുതലായവയാണ് തെരഞ്ഞെടുക്കുന്നത്. ഇത് ഇതര ഹോസ്പിറ്റാലിറ്റി ബിസിനസ്സ് സംരംഭങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കും.

സമകാലികവും പരമ്പരാഗതവുമായ വാസ്തുവിദ്യാ ഘടകങ്ങള്‍ സമന്വയിപ്പിച്ച് ക്ഷേത്ര നഗരങ്ങളില്‍ വിശാലമായ ടൗണ്‍ഷിപ്പുകള്‍ക്കും പദ്ധതികള്‍ നടക്കുന്നു.