image

27 Sept 2023 11:20 AM IST

Travel & Tourism

സംസ്ഥാനത്ത് ടൂറിസം യൂണിവേഴ്‌സിറ്റി സാധ്യത പരിശോധിക്കും; മന്ത്രി മുഹമ്മദ് റിയാസ്

MyFin Desk

possibility of tourism university in kerala will be explored pa muhammad riaz
X

Summary

  • വ്യോമയാന മേഖലയിലെ വളര്‍ച്ച ഭാവിയില്‍ വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
  • ലോകടൂറിസം ദിനത്തോടനുബന്ധിച്ച് കിറ്റ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടൂറിസം റീല്‍സ്, ക്വിസ് മത്സരങ്ങള്‍ നടത്തും.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) കേന്ദ്രീകരിച്ച് ടൂറിസം യൂണിവേഴ്‌സിറ്റിയുടെ സാധ്യത പരിശോധിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ്. കിറ്റ്‌സ് കാംപസില്‍ ലോകടൂറിസം ദിനത്തിന് മുന്നോടിയായി നടന്ന 'ടേക്ക് ഓഫ്-23' അനുമോദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആഗോളതലത്തില്‍ ജോലി ലഭ്യമാക്കുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള പഠന പരിശീലന സംവിധാനം വികസിപ്പിക്കും. മാനവവിഭവശേഷി വികസനത്തിന് കിറ്റ്‌സ്, ഫുഡ് ക്രാഫ്റ്റ്- ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടൂറിസം പഠനകേന്ദ്രങ്ങളുടെ ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വ്യോമയാന മേഖലയിലെ വളര്‍ച്ച ഭാവിയില്‍ വന്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണനിലവാരം ഉറപ്പു വരുത്താനും കിറ്റ്‌സിന് സാധിക്കുന്നുണ്ട്.കിറ്റ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലെയ്‌സ്െമന്റ് ലഭിക്കുന്നു എന്നത് മികവിന്റെ തെളിവാണ്. ലോകടൂറിസം ദിനത്തോടനുബന്ധിച്ച് കിറ്റ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടൂറിസം റീല്‍സ്, ക്വിസ് മത്സരങ്ങള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.