image

29 Dec 2025 10:20 AM IST

Travel & Tourism

Train Ticket ; ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക് ; ആധാര്‍ വെരിഫിക്കേഷനില്ലെങ്കില്‍ ഇനി കാര്യങ്ങൾ കുഴയും

MyFin Desk

Train Ticket ; ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക് ; ആധാര്‍ വെരിഫിക്കേഷനില്ലെങ്കില്‍ ഇനി കാര്യങ്ങൾ കുഴയും
X

Summary

അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡിന്റെ ആദ്യ ദിവസം ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ഇന്നുമുതല്‍ ഉച്ചവരെ കാത്തിരിക്കേണ്ടി വരും


ഇന്നു മുതല്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡിന്റെ ആദ്യ ദിനത്തില്‍ നാല് മണിക്കൂര്‍ നേരം കാത്തിരിക്കേണ്ടി വരും. റിസര്‍വേഷന്‍ തുറക്കുന്ന ആദ്യ നാല് മണിക്കൂര്‍ ആധാര്‍ വെരിഫൈഡ് യൂസേഴ്‌സിന് മാത്രമുള്ളതാണ്.

നിലവില്‍, ട്രെയിന്‍ പുറപ്പെടുന്ന ദിവസത്തിന്റെ 60 ദിവസം മുമ്പു മുതല്‍ക്കാണ് എആര്‍പി തുടങ്ങുന്നത്. ഇതിന്റെ ആദ്യദിവസത്തില്‍ ആദ്യ നാല് മണിക്കൂറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതല്‍ 12 മണി വരെ ആധാര്‍ വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ഇന്നു മുതലാണ് ഈ മാറ്റം.

അടിമുടി മാറ്റം

ആധാര്‍ വെരിഫിക്കേഷന്‍ ഉള്ള ഐആര്‍സിടിസി ഉപഭോക്താക്കള്‍ക്ക് മറ്റുള്ളവരെക്കാള്‍ നേരത്തെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നേരത്തെ തന്നെ നടപ്പാക്കിയിരുന്നതാണ്. ജനറല്‍ റിസര്‍വേഷന്‍ തുറക്കുന്ന ആദ്യ 15 മിനിറ്റില്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരുന്നു. പിന്നീട് ഇത് രാവിലെ 8 മുതല്‍ 10 വരെയാക്കി. ഇതാണ് ഇപ്പോള്‍ നാല് മണിക്കൂറായി ഉയര്‍ത്തിയത്. വരും ആധാര്‍ വെരിഫിക്കേഷന്‍ ഇല്ലാത്തവരുടെ കാത്തിരിപ്പ് എആര്‍പിയുടെ ആദ്യദിനത്തില്‍ രാത്രി 12 മണി വരെയായി ഉയര്‍ത്താനാണ് നീക്കം.

റെയില്‍വേ ബോര്‍ഡ് ഡിസംബര്‍ 18ന് പുറത്തിറക്കിയ കത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്: 'ആധാര്‍ വെരിഫിക്കേഷന്‍ ഉള്ള ഐആര്‍സിടിസി അക്കൗണ്ട് വഴി ജനറല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയം, റിസര്‍വേഷന്‍ തുറക്കുന്ന ദിവസത്തെ രാത്രി 12 മണി വരെ ഘട്ടം ഘട്ടമായി വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.