image

18 March 2024 12:40 PM GMT

Industries

ക്യാന്‍സര്‍ മരുന്നുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം നേടി വീനസ് റെമഡീസ്

MyFin Desk

ക്യാന്‍സര്‍ മരുന്നുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം നേടി വീനസ് റെമഡീസ്
X

ചണ്ഡീഗഡ്: പാക്ലിറ്റാക്‌സല്‍, ഓക്‌സലിപ്ലാറ്റിന്‍, ഇറിനോടെകാന്‍ എന്നീ മൂന്ന് ക്യാന്‍സര്‍ മരുന്നുകള്‍ക്ക് ഉക്രെയ്‌നില്‍ നിന്നുള്ള വിപണന...

ചണ്ഡീഗഡ്: പാക്ലിറ്റാക്‌സല്‍, ഓക്‌സലിപ്ലാറ്റിന്‍, ഇറിനോടെകാന്‍ എന്നീ മൂന്ന് ക്യാന്‍സര്‍ മരുന്നുകള്‍ക്ക് ഉക്രെയ്‌നില്‍ നിന്നുള്ള വിപണന അനുമതി നേടിയതായി

ഫാര്‍മ കമ്പനിയായ വീനസ് റെമഡീസ് അറിയിച്ചു. ഏഷ്യാ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) മേഖലയില്‍ ഓങ്കോളജി മരുന്നുകളുടെ വ്യാപനം വിപുലീകരിച്ചതായി ഫാര്‍മ കമ്പനി പറഞ്ഞു.

ഞങ്ങളുടെ ആഗോള വിപുലീകരണ തന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വിപണന അംഗീകാരങ്ങള്‍ അടയാളപ്പെടുത്തുന്നതെന്ന് വീനസ് റെമഡീസ് ഗ്ലോബല്‍ ക്രിട്ടിക്കല്‍ കെയര്‍ പ്രസിഡന്റ് സരന്‍ഷ് ചൗധരി പറഞ്ഞു. ഞങ്ങളുടെ ഓങ്കോളജി ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും യുക്രെയിനില്‍ യഥാസമയം അവതരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുവഴി ആരോഗ്യ സംരക്ഷണത്തിന്റെ പുരോഗതിയും ജനങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താനുമാകും.

ഉക്രേനിയന്‍ വിപണിയില്‍ രണ്ട് പതിറ്റാണ്ടിലേറെ സാന്നിധ്യമുള്ള കമ്പനിക്ക് ഉക്രെയ്‌നില്‍ 57 ഉത്പ്പന്നങ്ങളുടെ രജിസ്‌ട്രേഷനുകളുണ്ട്.

ഈ നേട്ടം അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തിതായും വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ അര്‍പ്പണബോധത്തെ ഇത് ഉദാഹരണമാക്കുന്നുവെന്നും വീനസ് റെമഡീസിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ്സ് പ്രസിഡന്റ് അദിതി കെ ചൗധരി പറഞ്ഞു.

ഉക്രെയ്‌നിലേക്കുള്ള കയറ്റുമതിയുടെ ആകെ അളവ് 2.20 ദശലക്ഷം യുഎസ് ഡോളറാണ്. ഉക്രെയ്നിലെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിലൂടെ, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് 20 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാര്‍ക്കറ്റിംഗ് അംഗീകാരങ്ങള്‍ക്കായി വീനസ് റെമഡീസ് നല്‍കിയ മറ്റ് 10 അപേക്ഷകളില്‍ ഉക്രെയ്‌നില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.