image

25 April 2026 4:08 PM IST

Industries

വിരാട് കോലി; ബിസിനസിലും ചേസ് മാസ്റ്റർ, ആസ്തി 1050 കോടി രൂപ

MyFin Desk

വിരാട് കോലി; ബിസിനസിലും ചേസ് മാസ്റ്റർ, ആസ്തി 1050 കോടി രൂപ
X

Summary

സ്മാർട്ട് ഇൻവെസ്റ്റർ. വിരാട് കോലി ബിസിനസിലും ചേസ് മാസ്റ്ററാണ്. 10 ഓളം മേഖലകളിൽ നിന്ന് നേട്ടം ശതകോടികൾ


ഇന്ത്യൻ ക്രിക്കറ്റിലെ ബിസിനസ് നായകനാണ്. വിരാട് കോലിയുടെ ഏകദേശ ആസ്തി 1050 കോടി രൂപ. കരിയറിൻ്റെ അവസാന ഘട്ടത്തിൽ വിവിധ മേഖലകളിൽ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ടായിരുന്നു കോലി വിരമിക്കൽ പ്ലാൻ ചെയ്തത്. ഫൂഡ് ബിസിനസ്, അപ്പാരൽ ബിസിനസ് തുടങ്ങി ഓൺലൈൻ ഗെയിമിങ്ങുൾപ്പെടെ വിവിധ മേഖലകളിൽ വിരാട് കോലിക്ക് നിക്ഷേപമുണ്ട്. ബിസിനസിലെയും 'ചേസ് മാസ്റ്ററായ' കോലിയുടെ നിക്ഷേപ പോർട്ട്ഫോളിയോ വ്യത്യസ്തമാണ്. വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള സ്ട്രാറ്റജിക് ഇൻവെസ്റ്റ്മൻ്റിലൂടെ നേട്ടം ശതകോടികൾ,

ലൈഫ്സ്റ്റൈൽ സ്‌പോർട്‌സ് ക്ലോത്തിങ് ബ്രാൻഡായ വൺ 8 ആണ് കോലിയുടെ ശ്രദ്ദേയമായ ഒരു ബ്രാൻഡ്. ആദ്യം പ്യൂമ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന ബ്രാൻഡ് പിന്നീട് സ്വതന്ത്രമായി മാറിയിരുന്നു.

ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ, കൊൽക്കത്ത എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിലുള്ള പ്രീമിയം റെസ്റ്റോറൻ്റ് ശൃംഖലയായ വൺ8 കമ്മ്യൂൺ ആണ് വിരാട് കോലിയുടെ മറ്റൊരു ശ്രദ്ധേയ ബിസിനസ്. 2017 ലാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് ചുവടു വയ്ക്കുന്നത്.

ഏറ്റവുമധികം നിക്ഷേപം ഭക്ഷ്യോൽപ്പന്ന രംഗത്ത്?

യുവാക്കളെ കേന്ദ്രീകരിച്ചുള്ള കാഷ്വൽ ഫാഷൻ ബ്രാൻഡുകൾ കൂടാതെ വ്യത്യസ്തമായ നിരവധി ബിസിനസുകളിൽ കോലി മുതൽ മുടക്കിയിട്ടുണ്ട്. ഭക്ഷ്യ വിപണന രംഗത്തെ 4 കമ്പനികളിലാണ് മുതൽ മുടക്കിയിരിക്കുന്നത്. ഇതിനുപുറമെ, സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ ഓഷ്യൻ ഡ്രിങ്ക്‌സിലും, പാക്കേജ്ഡ് ഫുഡ് ബ്രാൻഡായ ബ്ലൂ ട്രൈബിലും കോലിക്ക് നിക്ഷേപമുണ്ട്. ഫ്ലേവേർഡ് കോഫി ഉൽപ്പന്നങ്ങളുടെ നിർമ്മാതാവായ സ്വമാഭൻ കൊമേഴ്‌സിൽ ഏകദേശം 19 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. റേജ് കോഫിയാണ് പ്രധാന ബ്രാൻഡ്.

2025 മെയിൽ വേൾഡ് ബൗളിംഗ് ലീഗിലായിരുന്നു അവസാനത്തെ നിക്ഷേപം. എംപിഎല്ലിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ എഫ്‌സി ഗോവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. തുടക്കത്തിൽ കോലി ഏകദേശം മൂന്ന് കോടി രൂപയാണ് നിക്ഷേപിച്ചത്.

2020 ഫെബ്രുവരിയിൽ, ടിവിഎസ് ക്യാപിറ്റൽ പോലുള്ള മറ്റ് വലിയ നിക്ഷേപകരോടൊപ്പം കോഹ്‌ലി ഗോ ഡിജിറ്റിൽ നിക്ഷേപിച്ചു. 2024 മെയ് മാ സത്തിൽ കമ്പനി അതിന്റെ ഐപിഒ ആരംഭിച്ചു. ഗോ ഡിജിറ്റിലും വിരാട് കോലിക്ക് നിക്ഷേപമുണ്ട്. ഓൺലൈൻ റീട്ടെയിൽ ബ്രാൻഡായ റോഗ്, അജിലിറ്റാസ് എന്നിവയാണ് മറ്റ് രണ്ട് ശ്രദ്ധേയ നിക്ഷേപങ്ങൾ.