image

28 Aug 2023 12:01 PM GMT

Industries

പുതിയ മിഡ്‌റേഞ്ച് മോഡലുമായി വിവോ

MyFin Desk

vivo with a new midrange model
X

Summary

  • മികച്ച ക്യാമറയുമായി പുതിയ മോഡല്‍
  • 5000 എംഎഎച്ചിന്റെ ബാറ്ററിയും വി29ഇ മോഡലിനുണ്ട്


പുതിയ മോഡലുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. ഓഗസ്റ്റ് 28ന് വി29ഇ എന്ന മോഡലാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 7.5 എംഎം സെഗ്മെന്റില്‍ ഏറ്റവും സ്ലിം ആയ മോഡലാണിതെന്ന് വിവോ അവകാശപ്പെടുന്നു. ഫോണിന്റെ ഭാരം 180 ഗ്രാം ആണ്. കര്‍വ്ഡ് എഡ്ജ് ഡിസ്‌പ്ലേയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. മിഡ് റേഞ്ച് സെഗ്‌മെന്റിലുള്ള സ്മാര്‍ട്ട്‌ഫോണാണിത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 64 മെഗാപിക്‌സലാണ് പ്രധാന ക്യാമറയ്ക്കുള്ളത്. കൂടാതെ 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെക്കന്‍ഡറി ക്യാമറ, 50 എംപിയുടെ സെല്‍ഫി ക്യാമറ എന്നിവയും മോഡലിന്റെ സവിശേഷതകളാണ്. സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന പിക്സല്‍ കൗണ്ട് ഈ മോഡലിനുണ്ടെന്ന് വിവോ അവകാശപ്പെടുന്നു. നൈറ്റ് മോഡ്, നൈറ്റ് സെല്‍ഫി മോഡ്, വ്‌ലോഗ് മൂവി മോഡ് എന്നിവയുള്‍പ്പെടെ വിവിധ ക്യാമറ മോഡുകള്‍ ഢ29ല യില്‍ ലഭിക്കുന്നു.

44വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്ളതാണ് പുതിയ മോഡല്‍. 5000 എംഎഎച്ച് ബാറ്ററി ദീര്‍ഘനേരം ചാര്‍ജുനില്‍ക്കാന്‍ സഹായിക്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഈ മോഡലിനുണ്ട്.

വിപുലീകരിച്ച റാം 3.0 സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയായി പറയുന്നു. ആന്‍ഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വിവോയുടെ കസ്റ്റം ഇന്റര്‍ഫേസായ ഫണ്‍ടച്ച് ഒഎസ് 13 ലാണ് ഫോണിന്റെ പ്രവര്‍ത്തനം.

വിവോ വി29ഇ യുടെ 128 ജിബി വേരിയന്റിന് 26,999 രൂപയും 256 ജിബി മോഡലിന് 28,999 രൂപയുമാണ് വില. ആര്‍ട്ടിസ്റ്റിക് റെഡ്, ബ്ലു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഓഗസ്റ്റ് 28 മുതല്‍ ഫോണ്‍ പ്രീ-ഓര്‍ഡറുകള്‍ക്ക് ലഭ്യമാകുമെന്ന് വിവോ അറിയിച്ചു. സെപ്റ്റംബര്‍ ഏഴുമുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലും വിവോ ഇ-സ്റ്റോറിലും ഫോണ്‍ ലഭ്യമാകും.